ഉദുമ[www.malabarflash.com]: പ്രവൃത്തി പൂര്‍ത്തിയാകാതെ കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി പാത ഉദ്ഘാടനം ചെയ്യാനുളള നീക്കം ഉപേക്ഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. മൈലാട്ടി ടെക്‌സ്റ്റൈല്‍സ് മില്ലിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം.എ റഷീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സി.വി സുരേഷ് അധ്യക്ഷനായിരുന്നു. പി. ഗോപിനാഥന്‍ രക്തസാക്ഷി പ്രമേയവും പി. അനില്‍കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി വിനോദ് പനയാല്‍ പ്രവര്‍ത്തന റിപോര്‍ട്ടും ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ സംഘടനാ റിപോര്‍ട്ടും അവതരിപ്പിച്ചു. ടി.കെ മനോജ്, എം. രാജീവന്‍, സി.എ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. കെ. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
ഉദുമ ടൗണില്‍ നടന്ന സംസ്‌കാരിക സായാഹ്നം സൈമണ്‍ ബ്രിട്ടോ ഉദ്ഘാടനം ചെയ്തു. സി.വി സുരേഷ് അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം കെ.വി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി ടി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കെ. രതീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment