ബംഗളൂരു:[www.malabarflash.com] സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ സോഷ്യല്‍ മീഡിയ വഴി തമ്മില്‍ കണ്ടിട്ടില്ലാത്തവര്‍ പരിചയക്കാരാകുന്നതും അതുവഴി ദുരന്തം ഏറ്റുവാങ്ങുന്നതും ഇന്ന് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. അത്തരത്തില്‍ ഉള്ള ഒരു സംഭവമാണ് ബംഗളൂരുവില്‍ ഉണ്ടായത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് ഐ.ബി.എം ജീവനക്കാരിയെ ലാപ്‌ടോപ്പിന്റെ ചര്‍ജ്ജര്‍ ഉപയോഗിച്ച് കൊലപ്പെടുത്തി. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയിലാണ് കൊലപാതകം നടന്നത്.
സിംഗ്ലയും സുക്ബിറും തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ മൂന്ന് മാസം മുമ്പാണ് പരിചയക്കാരായത്. ചൊവ്വാഴ്ച സുക്ബറിനെ സിംഗ്ല ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. എന്നാല്‍ ഫ്‌ളാറ്റിലെത്തിയ സുക്ബര്‍ തനിക്ക് പണം വേണമെന്ന് സിംഗ്ലയോട് പറയുകയായിരുന്നു. 50,000 രൂപയാണ് ആദ്യം ഇയാള്‍ ആവശ്യപ്പെട്ടത് എന്നാല്‍ അവസാനം അത് 5,000 ആയി. എന്നാല്‍ ഇതും നല്‍കാന്‍ സിംഗ്ല തയ്യാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടാവുകയും സുക്ബര്‍ സിംഗ്ലയുടെ കഴുത്തില്‍ ലാപ്‌ടോപ്പ് ചാര്‍ജ്ജര്‍ കുടുക്കി കൊലപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ഐ.ബി.എം ജീവനക്കാരിയായ കുസും സിംഗ്ലയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സുക്ബിര്‍ സിംഗ് എന്നയാളാണ് കൊലപ്പെടുത്തിയത്. ഇയാളെ ഹരിയാനയില്‍ നിന്നും പോലീസ് പിടികൂടി. ചോദ്യം ചെയ്യലിനായി ഇയാളെ ബംഗളൂരുവില്‍ എത്തിച്ചു.സിംഗ്ലയുടെ ഒപ്പം ഫ്‌ളാറ്റില്‍ ഒരുമിച്ച് താമസിക്കുന്ന യുവതിയാണ് മൃതദേഹം ആദ്യം കണ്ടത്. സിംഗ്ലയുടെ കഴുത്തില്‍ ലാപ്‌ടോപ്പ് ചാര്‍ജ്ജറിന്റെ വയര്‍ ചുറ്റിയ നിലയിലായിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment