ദോഹ:[www.malabarflash.com] വഴിയില്‍ നിന്ന് കിട്ടിയ ഫോണ്‍ ഉടമസ്ഥന് തിരിച്ചുകൊടുക്കാതെ കൈവശംവെച്ച ബംഗ്ലാദേശിക്ക് രണ്ട് മാസത്തെ ജയില്‍ശിക്ഷ വിധിച്ചു. കളഞ്ഞുകിട്ടിയ വസ്തുസംബന്ധിച്ച് ഏഴ് ദിവസത്തിനകം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനും ഉടമസ്ഥന്‍ ബന്ധപ്പെട്ടിട്ടും തിരിച്ചുകൊടുക്കാത്തതിനുമാണ് ദോഹ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.
Keywords: Gulf News, Malayalam Vartha, Malabarflash, Malabar news, Malayalam News
കഴിഞ്ഞ ദേശീയ ദിന ആഘോഷ വേളയില്‍ അല്‍ അസീസിയ്യയില്‍ വെച്ചാണ് ഫോണ്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഉടമസ്ഥന്‍ ഈ ഫോണില്‍ വിളിക്കുകയും കിട്ടിയയാളുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍, കളഞ്ഞുകിട്ടിയ സാധനം തന്റെതാണെന്ന് പറയുകയായിരുന്നു ഇയാള്‍.
Keywords: Gulf News, Malayalam Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment