Latest News

പരാതി പറയാനെത്തിയ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ വിവാഹിതയായി

ഓച്ചിറ:[www.malabarflash.com] വ്യത്യസ്ത സംഭവങ്ങളിലായി പോലീസ് സ്‌റ്റേഷനിലെത്തിയ കാമുകി കാമുകന്മാര്‍ സ്‌റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയത് വധൂവരന്മാരായി. കഴിഞ്ഞദിവസം ഓച്ചിറ പോലീസ് സ്‌റ്റേഷനില്‍ വെച്ചായിരുന്നു അപൂര്‍വ സംഭവം അരങ്ങേറിയത്.

പുളിയക്കത്തറയില്‍ മണിലാലിന്റെയും രജനിയുടെയും മകന്‍ രാഹുലിനെ ഒരു കേസില്‍ ചോദ്യം ചെയ്യാനായി എസ്.ഐ. വിനോദ് ചന്ദ്രന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

രാഹുല്‍ സ്‌റ്റേഷനില്‍ കാത്തിരിക്കവെയാണ് തഴവ സ്വദേശിനി ശാരി പരാതിയുമായി സ്റ്റേഷനിലെത്തിയത്. പ്രേമിച്ച പയ്യനുമായി പിണങ്ങിയെന്നും പ്രശ്‌നം എസ്.ഐ.യുടെ മധ്യസ്ഥതയില്‍ പറഞ്ഞുതീര്‍ക്കണമെന്നതായിരുന്നു യുവതിയുടെ ആവശ്യം.

രാഹുലിനെ കണ്ട ശാരി, ഇതാണ് കാമുകനെന്ന് കൂടെവന്ന പഞ്ചായത്ത് അംഗം സലിം അമ്പിത്തറയോട് പറഞ്ഞു. സലിം എസ്.ഐ.യോട് ശാരിയുടെയും രാഹുലിന്റയും കഥ പറഞ്ഞു. തുടര്‍ന്ന് എസ്.ഐ.യുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച. ഒടുവില്‍ ശാരിയെ വിവാഹം കഴിക്കാമെന്ന് രാഹുല്‍ സമ്മതിച്ചു.

എസ്.ഐ. തന്നെ പണം കൊടുത്ത് താലി വാങ്ങി. ഓച്ചിറ പോലീസ് സ്‌റ്റേഷന്‍ മുറി കതിര്‍മണ്ഡപമായി. താലി എടുത്തുനല്‍കിയത് എസ്.ഐ. വായ്ക്കുരവയും ആശീര്‍വാദങ്ങളുമായി പോലീസുകാരും പഞ്ചായത്ത് അംഗവും ചടങ്ങിന്റെ ഭാഗമായി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.