കണ്ണൂര്‍:[www.malabarflash.com] കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ചോദ്യം ചെയ്യലിനായി സിബിഐയ്ക്ക് മുന്നില്‍ ഹാജരാവില്ല. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ജയരാജന് സിബിഐ നോട്ടീസ് നല്‍കിയിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
എന്നാല്‍ അറസ്റ്റ് ചെയ്തു പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐയെക്കൊണ്ട് ബിജെപി രാഷ് ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പി ജയരാജന്‍ ആരോപിച്ചു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും അദ്ദേഹം സമര്‍പ്പിച്ചു. അറസ്റ്റ് സാധ്യത മുന്നില്‍ക്കണ്ട് ജയരാജന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കാനാവിലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു നാലാം തവണയാണ് ജയരാജന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സിബിഐ നോട്ടീസ് അയക്കുന്നത്.
ആദ്യ തവണ തിരുവനന്തപുരത്ത് ജയരാജന്‍ ചോദ്യം ചെയ്യലിനു വിധേയനായെങ്കിലും പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു. കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം തലശേരി കോടതി തള്ളിയിരുന്നു. 2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment