തലശ്ശേരി:[www.malabarflash.com] പതിനാലുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തവും പിഴയും. ഇരിക്കൂര്‍ പുളിഞ്ഞയിലെ എടത്തട്ട നാരായണനെ (55)യാണ് തലശ്ശേരി ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് വി ജയറാം ശിക്ഷിച്ചത്.
ഐ പി സി 302 പ്രകാരം ജീവപര്യന്തവും 50,000 രൂപ പിഴയും 449ാം വകുപ്പ് പ്രകാരം ആറുവര്‍ഷം തടവും 25,000രൂപയുമാണ് പ്രതിക്കുള്ള ശിക്ഷ. പിഴ അടക്കുന്നില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ 65,000 രൂപ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണം. പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. തങ്കച്ചന്‍ മാത്യു ഹാജരായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
പ്രതിയുടെ മൂത്ത സഹോദരി പുഷ്പയുടെ മകള്‍ നിഖിലയെയാണ് കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. 2006 ഡിസംബര്‍ 16ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. തൊട്ടടുത്ത വീട്ടില്‍ ടി വി കാണുകയായിരുന്ന 14കാരിയെ പ്രതി അനുനയിപ്പിച്ച് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുവരികയും അടുക്കളയില്‍ നിന്നും ചായയുണ്ടാക്കുന്നതിനിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സമയം ഓടിരക്ഷപ്പെടുന്നതിനിടെയാണ് പെണ്‍കുട്ടി വീട്ടപറമ്പില്‍ വീണത്. തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയെ എടുത്തുകൊണ്ടുവന്ന് വിറക് പുരക്കടുത്ത് കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഐ പി സി 302 പ്രകാരം ജീവപര്യന്തവും 50,000 രൂപ പിഴയും 449ാം വകുപ്പ് പ്രകാരം ആറുവര്‍ഷം തടവും 25,000രൂപയുമാണ് പ്രതിക്കുള്ള ശിക്ഷ. പിഴ അടക്കുന്നില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ 65,000 രൂപ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണം. പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. തങ്കച്ചന്‍ മാത്യു ഹാജരായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment