കൊല്ലൂര്‍:[www.malabarflash.com] കല കലിയകറ്റാനുള്ളതാണ്. അത് കച്ചവട വല്‍ക്കരിക്കപ്പെടരുത്. ഈ തിരിച്ചറിവിന് കൊല്ലൂര്‍ ശ്രീ മൂകാംബിക ദേവി ക്ഷേത്ര സന്നിധി ഞായറാഴ്ച വേദിയായി. പതിവ് തെറ്റിക്കാതെ 76-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഭാര്യ പ്രഭയോടും മകനോടുമൊപ്പം കൊല്ലൂര്‍ ക്ഷേത്രത്തിലെത്തിയ യേശുദാസ് സംഘാടകരെന്ന് മേനി നടിച്ച ചിലരുടെ മുമ്പില്‍ രോഷാകുലനായി. സാധാരണ തലേന്നാള്‍ തന്നെ യേശുദാസും കുടുംബവനും കൊല്ലൂരില്‍ എത്താറുണ്ടായിരുന്നു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
ശനിയാഴ്ച കുഞ്ഞിമംഗലത്ത് പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് സംഗീത കച്ചേരി നടത്തിയ യേശുദാസ് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് കൊല്ലൂര്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെത്തിയ അദ്ദേഹം ക്ഷേത്ര പൂജാരിയെ വന്ദിച്ച് മുറിയിലേക്ക് ആര്‍ക്കും മുഖം കൊടുക്കാതെ മടങ്ങി. ഇതോടെ സംഘാടകരും കീര്‍ത്തനമാലപിക്കാനും എഴുത്തിനിരുത്തിക്കാനും പ്രതീക്ഷയോടെ യേശുദാസിന്റെ സാമിപ്യം പ്രതീക്ഷിച്ച കുട്ടികളും അവരുടെ രക്ഷിതാക്കളും മ്ലാനവദരരായി.
യേശുദാസിന്റെ ഷഷ്ടിപൂര്‍ത്തി വര്‍ഷമായ 2000ത്തിലാണ് മൂകാംബിക സംഗീതാരാധാന സമിതി എന്ന പേരില്‍ ക്ഷേത്ര സന്നിധിയില്‍ എല്ലാ വര്‍ഷവും ജനുവരി 10 ന് സംഗീതാരാധനക്ക് തുടക്കം കുറിച്ചത്. ഇത്തവണ ഇതിന്റെ പതിനാറാം വാര്‍ഷികത്തിന്റെ ഭാഗമായി സൗപര്‍ണീകാമൃതം എന്ന പേരില്‍ സംഗീത പുരസ്‌കാരവും പ്രഖ്യാപിച്ചു. കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍ പിറന്നാള്‍ ദിനത്തില്‍ സംഗീതാരാധനക്കിടെ ഗാനഗന്ധര്‍വ്വന്‍ കൈതപ്രത്തിന് പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍ പിറന്നാള്‍ ദിനത്തില്‍ സംഗീതാരാധനക്കിടെ ഗാനഗന്ധര്‍വ്വന്‍ കൈതപ്രത്തിന് പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ഒട്ടേറെ സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് യേശുദാസിനോടൊപ്പം സംഗീതാരാധന നടത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് സംഗീതാരാധകരായ ഒട്ടേറെ കുട്ടികളും അവരുടെ രക്ഷിതാക്കളും കാലേകൂട്ടി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തുകയും ചെയ്തു.
എന്നാല്‍ ഇത്തരത്തിലൊരു പരിപാടി യേശുദാസിനെ മുന്‍കൂട്ടി അറിയിക്കാനോ അനുവാദം തേടുവാനോ മിനക്കെടാത്തതാണ് ഗാനഗന്ധര്‍വ്വനെ ചൊടിപ്പിച്ചത്. മാത്രമല്ല ഗാനഗന്ധര്‍വ്വന്റെ കൊല്ലൂര്‍ സംഗീതാരാധനയുടെ മറവില്‍ ചിലര്‍ വ്യാപകമായി പണംപിരിക്കുന്നുവെന്ന ആരോപണവും യേശുദാസിന്റെ ചെവിയിലെത്തിയിരുന്നുവത്രെ. ക്ഷേത്ര പൂജാരിയെ വന്ദിച്ച് മുറിയിലേക്ക് മടങ്ങിയ ഗാനഗന്ധര്‍വ്വന്‍ ഒടുവില്‍ ഉച്ചയോടെ ക്ഷേത്രാങ്കണത്തിലേക്ക് മടങ്ങിയെത്തി.
ഇങ്ങിനെയൊരു പരിപാടി ഇവിടെ എത്തിയപ്പോള്‍ ഇപ്പോഴാണ് അറിയുന്നതെന്ന് യേശുദാസ് പരസ്യമായി തുറന്നടിക്കുകയും ചെയ്തു. ഇനി ഇങ്ങിനെ ഇവിടെ എന്റെ പേരില്‍ പരിപാടി ഞാനറിയാതെ നടത്താന്‍ പാടില്ലെന്ന് യേശുദാസ് കര്‍ശന മുന്നറിയിപ്പും നല്‍കി. തുടര്‍ന്ന് കൈതപ്രംദാമോദരന്‍ നമ്പൂതിരിക്ക് സൗപര്‍ണ്ണികാമൃത പുരസ്‌കാരവും മറ്റുചിലര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്ത ശേഷം ആര്‍ക്കും മുഖം കൊടുക്കാതെ ഗാനഗന്ധര്‍വ്വന്‍ മുറിയിലേക്ക് മടങ്ങി.
കഴിഞ്ഞ 16 വര്‍ഷമായി തുടര്‍ച്ചയായി പിറന്നാള്‍ ആഘോഷിക്കാന്‍ യേശുദാസ് കൊല്ലൂര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നെങ്കിലും പതിനഞ്ച് വര്‍ഷവും അദ്ദേഹം പുതു ഗായകരോടൊപ്പവും കുട്ടികളോടൊപ്പവും കീര്‍ത്തനമാലപിച്ചും സംഗീതാര്‍ച്ചന നടത്തിയും ക്ഷേത്ര അങ്കണത്തെ ഭക്തി സാന്ദ്രമാക്കിയിരുന്നു. ഇത്തവണ അദ്ദേഹം കീര്‍ത്തനംപോലും ആലപിക്കാതെയാണ് ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയത്.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment