Latest News

കാസര്‍കോട് ജില്ലയിലെ 10+2 വിദ്യാര്‍ത്ഥികള്‍ക്കായി മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നു

കാസര്‍കോട്:[www.malabarflash.com]കോഴിക്കോട് ആസ്ഥാനമായ നോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സുമായി സഹകരിച്ച് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ &  ജൂനിയര്‍ കോളേജ് 2016 ജനുവരി 23ന് ശനിയാഴ്ച കേരള മെഡിക്കല്‍, എഞ്ചിനീയറിംഗ് മോഡല്‍ പരീക്ഷ നടത്തുന്നു. ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ പാലക്കുന്നാണ് പരീക്ഷാകേന്ദ്രം. 2016-ലെ പരിഷ്‌കരിച്ച് ചോദ്യാവലിയും OMRഷീറ്റും ഉപയോഗിച്ചാണ് പരീക്ഷ.

രാവിലെ 9 മണി മുതല്‍ 1 മണി വരെ പേപ്പര്‍ ഒന്നും ഉച്ച കഴിഞ്ഞ് 1 മണി മുതല്‍ 4 മണി വരെ പേപ്പര്‍ രണ്ടും പരീക്ഷ നടക്കും.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പര്‍ 1ല്‍ ഫിസിക്‌സ് 72 ചോദ്യങ്ങളും കെമിസ്ട്രി 48 ചോദ്യങ്ങളും പേപ്പര്‍ 2ല്‍ മാത്തമാറ്റിക്‌സ് 120 ചോദ്യങ്ങളും ഉണ്ടാകും.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പര്‍ ഒന്നില്‍ കെമിസ്ട്രി 72 ചോദ്യങ്ങളും ഫിസിക്‌സ് 48 ചോദ്യങ്ങളും പേപ്പര്‍ രണ്ടില്‍ ബയോളജി 120 ചോദ്യങ്ങളുമുണ്ടാകും.

ശരിയുത്തരങ്ങള്‍ക്ക് 4 മാര്‍ക്ക് ലഭിക്കുമ്പോള്‍ തെറ്റുത്തരങ്ങള്‍ക്ക് 1 മാര്‍ക്ക് കുറയുകയും ചെയ്യും. കേരള എന്‍ട്രന്‍സ് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള സുവര്‍ണ്ണാവസരം ആയിരിക്കും ഈ പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്കായി 9846982060, 8547483867 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

CBSE, ICSE, കേരള സിലബസ്സില്‍ 10+2ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. എന്‍ട്രന്‍സ് ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും എന്നാല്‍ 2016-17-ലെ കേരള മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ഈ മോഡല്‍ പരീക്ഷ വളരെയധികം സഹായിക്കുമെന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ & ജൂനിയര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രനും നോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ ശ്രീരാജ് പിയും അഭിപ്രായപ്പെട്ടു. മോഡല്‍ പരീക്ഷ സൗജന്യമായാണ് നടത്തുന്നത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.