കാഞ്ഞങ്ങാട്:[www.malabarflash.com] മുക്കുപണ്ടം പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളെ കബളിപ്പിച്ച യുവതിക്കും മുക്കുപണ്ടം യു വതിയെ ഏല്‍പ്പിച്ച യുവാവി നും എതിരെ കോടതിയില്‍ കുറ്റപത്രം. ബേക്കല്‍ വിഷ്ണുമഠത്തി ല്‍ വടക്കേപ്പുറം മനോജ് കുമാറിന്റെ ഭാര്യ എസ്.രതി (35), ഉദുമ, ബാര എരോല്‍ മൊട്ടമ്മല്‍ ഇബ്രാഹിമിന്റെ മകന്‍ പി.കെ നൗഷാദ് (27) എന്നിവര്‍ക്കെതിരെയാണ് പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുററപത്രം സമര്‍പ്പിച്ചത്. കേ സിലെ രണ്ടാം പ്രതി നൗഷാദ് ഇപ്പോഴും ഒളിവിലാണ്.
2014 നവംബര്‍ 7 ന് പള്ളിക്കര പഞ്ചായത്ത് വനിതാ സ ഹകരണ സംഘത്തിന്റെ ബേ ക്കല്‍ ജംഗ്ഷന്‍ ശാഖയില്‍ ര തി പണയപ്പെടുത്തിയ 1,42000 രൂപയുടെ സ്വര്‍ണ്ണ വളകള്‍ സ്വര്‍ണ്ണം പൂശിയ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൊസൈറ്റി സെക്രട്ടറി ലതാ രവീന്ദ്രന്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം.
രതിയു ടെ മുക്കുപണ്ടപണയ തട്ടിപ്പ് പുറത്തുവന്നതോടെ രതി പനയാല്‍ സഹകരണ ബാങ്കില്‍ 85000 രൂപക്കും 80000 രൂപ ക്കും പണയപ്പെടുത്തിയ സ്വര്‍ ണ്ണവും ഉദുമ തച്ചങ്ങാട് അര്‍ ബന്‍ ബാങ്കില്‍ 1,45000 രൂപ ക്ക് പണയപ്പെടുത്തിയ സ്വര്‍ ണ്ണവും പള്ളിക്കര സഹകര ണ ബാങ്കിന്റെ പൂച്ചക്കാട് ശാ ഖയില്‍ 2,73000 രൂപക്ക് പണയപ്പെടുത്തിയ സ്വര്‍ണ്ണവും ജില്ലാ സഹകരണ ബാങ്കിന്റെ പെരിയ ശാഖയില്‍ 1,20000 രൂപക്ക് പണയപ്പെടുത്തിയ സ്വ ര്‍ണ്ണവും മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇതിനും പ്രതേ്യക കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നടത്തിയ അനേ്വഷണത്തിലാണ് പണയതട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍ നൗഷാദ് ആണെന്ന് കണ്ടെത്തിയത്. അപ്പേഴേക്കും നൗഷാദ് ഗള്‍ഫിലേക്ക് മുങ്ങിയിരുന്നു. മുക്കുപണ്ട പണയതട്ടിപ്പില്‍ ഹോസ്ദുര്‍ ഗിലും ഒരു കേസ് ഇവര്‍ക്കെതിരെ നിലവിലുണ്ട്.
No comments:
Post a Comment