ഹൊസങ്കടി:[www.malabarflash.com]സി.പി.ഐ ജനകീയ യാത്രയ്ക്ക് മഞ്ചേശ്വരം ഹൊസങ്കടിയില്‍ തുടക്കമായി. ജാഥാ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന് പതാക കൈമാറി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ജനകീയ യാത്ര ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഴിമതിയാണ് വളര്‍ന്നതെന്നും അഴിമതിയില്‍ മുങ്ങിയ യു.ഡി.എഫ് സര്‍ക്കാരിന് തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, സി.എന്‍ ചന്ദ്രന്‍, കെ.ഇ ഇസ്മാഈല്‍, സി.എന്‍ ജയദേവന്‍ എം.പി തുടങ്ങിയവര്‍ സംസാരിച്ചു.
അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ യു.ഡി.എഫ് സര്‍ക്കാരിനെതിരെ പണം കൊടുത്തയാള്‍ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അതെല്ലാം നിഷേധിക്കുകയാണ്. സോളാര്‍ കേസില്‍ സരിത നായര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനം ഉപേക്ഷിച്ച് അന്വേഷണം നടത്താന്‍ തയ്യാറാകണമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
മതനിരപേക്ഷത, സാമൂഹ്യനീതി, സുസ്ഥിര വികസനം, അഴിമതി വിമുക്ത കേരളം എന്ന മുദ്രാവാക്യവുമായി പര്യടനം നടത്തുന്ന ജനകീയയാത്ര വിവിധ ജില്ലകളിലെ സ്വീകരണത്തിന് ശേഷം ഫെബ്രുവരി 18ന് തിരുവനന്തപുരത്ത് സമാപിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment