ഉദുമ[www.malabarflash.com]: പാലക്കുന്നിലെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഇസ്തിരിക്കാരന്റെ മരണം കൊലയെന്ന് ഉറപ്പായി. കഴൂത്ത് മുറിച്ചാണ് കൊലപാതകം നടത്തിയത്. കൊലയാളിയെന്ന് സംശയിക്കുന്ന കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തെ കടയിലെ ബാര്‍ബര്‍ തൊഴിലാളിയായ യുവാവിനെ കണ്ടെത്താല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം.
തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയിലെ പേരാവൂരാണിയിലെ അശോകന്‍ (54) ന്റെ മൃതദേഹമാണ് പാലക്കുന്ന് റെയില്‍വേ ഗേററിന് സമീപം തിരുവക്കോളി റോഡിലുളള ക്വട്ടേഴ്‌സില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.
ഇതേ ക്വട്ടേഴ്‌സിന്റെ മുകളിലെ നിലയില്‍ താമസിക്കുന്ന ബാര്‍ബര്‍ തൊഴിലാളി കാര്‍ത്തികിനെയാണ് പോലീസ് അന്വേഷിക്കുന്നത്. കാര്‍ത്തിക്കും അശോകനും ചൊവ്വാഴ്ച രാത്രി 9.30 മണി വരെ ഒരുമിച്ചുണ്ടായിരുന്നതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അതേ സമയം സൈബര്‍സെല്‍വഴി നടത്തിയ അന്വേഷണത്തില്‍ കാര്‍ത്തിക് രാത്രി 11.30 ന് മറെറാരു ബര്‍ബല്‍ തൊഴിലാളിയായ സുഹൃത്തിന്റെ മൊബൈലില്‍ വിളിച്ചതായി കണ്ടെത്തി. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരുന്നു. ഫോണില്‍ വിളിച്ച് അശോകന്‍ മരിച്ച വിവരം പറഞ്ഞതായി ഇയാള്‍ മൊഴിനല്‍കി.
ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഹരിഷ്ചന്ദ്ര നായക്, നീലേശ്വരം സി ഐ പ്രേമചന്ദ്രന്‍ തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയ വിവരങ്ങള്‍ ശേഖരിച്ചു. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment