Latest News

പ്രവാചക സ്‌നേഹത്തില്‍ ലയിച്ച് ഇശല്‍കൂട്ടം 'സ്‌നേഹമാണ് റസൂല്‍'

കാസര്‍കോട്:[www.malabarflash.com] പ്രവാചക പ്രകീര്‍ത്തനവുമായി മാപ്പിള കലാ അക്കാദമി ഇശല്‍ കൂട്ടം സംഘടിപ്പിച്ച സ്‌നേഹമാണ് റസൂല്‍ പ്രവാചക മദ്ഹ് ഗാന മത്സരം ശ്രദ്ദേയമായി. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട 64 കൊച്ചു ഗായകരാണ് പ്രവാചക പ്രകീര്‍ത്തന ഗാനം ആലപിച്ചത്.

മത്സരത്തില്‍ നജ്മുന്നിസ ചെമ്മനാട് ഒന്നാം സ്ഥാനവും മുഹമ്മദ് കലാം തളങ്കര രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇശല്‍ കൂട്ടം ജില്ലാ പ്രസിഡന്റ് മുര്‍ഷിദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ.ഖത്തര്‍ ഇബ്രാഹിം ഹാജി വിജയികള്‍ക്ക് ഉപഹാരം നല്‍കി.

നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍, കെ.ബി.എം ശരീഫ് കാപ്പില്‍, മുജീബ് കമ്പാര്‍, മുഹമ്മദലി മാസ്റ്റര്‍ തൃക്കരിപ്പൂര്‍, റഫീഖ് കേളോട്ട്, എബി കുട്ടിയാനം, ഭാവ ഹാജി ഖത്തര്‍, റൗഫ് ബായിക്കര, എം.എ നജീബ്, പി.ഇ.എ റഹ്മാന്‍, മധൂര്‍ ശരീഫ്, ഖയ്യൂം മാന്യ, അഷ് റഫ് നാല്‍ത്തടുക്ക, ഉസാം പള്ളങ്കോട്, ഇര്‍ഷാദ് മോഗ്രാല്‍, സി.ഐ ഹമീദ്, ഇബ്രാഹിം പള്ളങ്കോട്, അനസ് എതിര്‍ത്തോട്, സഫ്വാന്‍ ചെടേക്കാല്‍, റഫീഖ് വിദ്യാനഗര്‍, ഹക്കീം മാര, മുനവ്വര്‍ സാഹിദ്, അജ്മല്‍ മിര്‍ഷാന്‍, ഖാലിദ് ഷാന്‍, അലി ഹൈദര്‍, ശിഹാബ് പേരാല്‍, മുഹ്ത്തസിം ബില്ലാഹ് സംബന്ധിച്ചു





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.