Latest News

നെഹ്റു കോളേജിലെ ബില്‍ഡിംഗ് തകര്‍ച്ച; എസ്.എഫ്.ഐ അനിശ്ചിതകാല സമരത്തിലേക്ക്

കാഞ്ഞങ്ങാട്:[www.malabarflash.com] പടന്നക്കാട് നെഹ്റുകോളേജിലെ ക്ലാസ് മുറികളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവാശ്യപ്പെട്ട് എസ്എഫ്ഐ കോളേജ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു.

കോളേജ് ഓഫീസ് ഉള്‍പ്പെട്ട ബില്‍ഡിംഗ് കാലപ്പഴക്കം കൊണ്ട് തകര്‍ന്നുതുടങ്ങി. ക്ലാസ് മുറിയുടെ സീലംഗ് അടര്‍ന്ന്വീണു വിദ്യാര്‍ത്ഥികള്‍ ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.കഴിഞ്ഞ രണ്ടുദിവസമായി വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തോട് മാനേജ്മെന്‍റ് മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. മാനേജ്മെന്‍റിനുകിഴല്‍ തൊട്ടടുത്തുപ്രവര്‍ത്തിക്കുന്ന സ്വശ്രയ കോളേജിന്‍റെ വികസനത്തില്‍ മാനേജ്മെന്‍റ് പ്രത്യേകതാല്‍ര്യവും കാട്ടുന്നുണ്ട്. വിദ്യാര്‍ത്ഥിസമരം ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതുവരെ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നല്‍കി. 

പടന്നക്കാട് നെഹ്റുകോളേജില്‍ നടന്ന വിദ്യാര്‍ത്ഥിസസമരം എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് കെ. മഹേഷ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശ്യാമ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് വൈശാഖ് ശോഭനന്‍, പി.വി.കാവ്യ, വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു. ജയനാരായണന്‍ സ്വാഗതം പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.