Latest News

ജ്യോതിഷ പണ്ഡിതന്‍ അച്ഛന്‍ വീട്ടില്‍ നാരായണ പൊതുവാള്‍ നിര്യാതനായി

പയ്യന്നൂര്‍:[www.malabarflash.com] പ്രഗല്‍ഭ ജ്യോതിഷ പണ്ഡിതന്‍ പയ്യന്നൂര്‍ അച്ഛന്‍വീട്ടില്‍ നാരായണ പൊതുവാള്‍(95) നിര്യാതനായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് അന്ത്യം.

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാം, മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡ, ലീഡര്‍ കെ കരുണാകരന്‍, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, മുന്‍ മുഖ്യമന്ത്രിമാരായ എം കരുണാനിധി, എംജിആര്‍, കര്‍ണാടക മുഖ്യമന്ത്രിമാരായിരുന്ന ബങ്കാരപ്പ, ഗുണ്ടുറാവു, ദേവരാജ അരസ് തുടങ്ങിയവരുള്‍പ്പെടെ രാജ്യത്തെയും ചന്ദ്രിക കുമാരി തുങ്കെ ഉള്‍പ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളിലെ പ്രമുഖരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും വ്യവസായ പ്രമുഖരുമൊക്കെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ തേടി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനടുത്തുള്ള അച്ഛന്‍ വീട്ടില്‍ ഒഴുകിയെത്താറുണ്ടായിരുന്നു.
നാരായണ പൊതുവാളിന്റെ അസുഖവിവരം അറിഞ്ഞ് ആഭ്യന്ത്യരമന്ത്രി രമേശ് ചെന്നിത്തല, കഥാകൃത്ത് ടി പത്മനാഭന്‍, ഗായകാരായ യേശുദാസ്, ജയചന്ദ്രന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. പുരസ്‌കാരങ്ങള്‍ ഒന്നും സ്വീകരിക്കാത്ത നാരായണ പൊതുവാള്‍ തികഞ്ഞ ഗാന്ധിയന്‍ ആശയക്കാരനായിരുന്നു. ആയിരത്തിലധികം ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണപ്രശ്‌നം, അഷ്ടമംഗല്യ പ്രശ്‌നം എന്നിവ നടത്തിയിരുന്നു. സംസ്‌കൃതം, ജ്യോതിഷം, വൈദ്യം എന്നിവയില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്നു. 
ഭാര്യ: കുട്ടമത്ത് കാസ്രത്ത് പത്മിനി അമ്മ.
മക്കള്‍: ഡോ. കെ കെ ശ്രീനിവാസന്‍(ശിശുരോഗ വിദഗ്ദന്‍, ചെറുകുന്ന്), പയ്യന്നൂര്‍ ബാറിലെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കെ കെ ശ്രീധരന്‍, ഡോ. കെ കെ സോമശേഖരന്‍(കൃഷ്ണമേനോന്‍ വനിത കോളേജ്, കണ്ണൂര്‍), വിജയലക്ഷ്മി, വേണുഗോപാലന്‍(ജ്യോത്സ്യര്‍), ഡോ. കെ കെ ശിവദാസന്‍(കുതിരവട്ടം, മാനസിക ആശുപത്രി), കെ കെ സ്മിത.
മരുമക്കള്‍: ഡോ. പി കെ സ്വര്‍ണ്ണലത(കണ്ണൂര്‍ മെഡിക്കല്‍ കോളേജ്), ശ്രീരേഖ(കാസര്‍കോട്, ജില്ലാബേങ്ക്), പ്രീത(പനങ്ങാട്ടൂര്‍), ഡോ. പി കെ മുരളി(എന്‍ എ എം സി, അബുദാബി), ആശ(കാസര്‍കോട്), ഡോ. അനുരാധ(വടകര), ഡോ. എം രമേശ്(പ്രൊഫസര്‍, ജുബിലിമിഷന്‍ ആശുപത്രി, തൃശ്ശൂര്‍). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണ പൊതുവാള്‍(മഹാദേവ ഗ്രാമം), ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ പത്മാവതി അമ്മ, കുഞ്ഞികൃഷ്ണ പൊതുവാള്‍, നളിനി അമ്മ.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.