Latest News

നടി ശ്രുതിലക്ഷ്മി വിവാഹിതയായി

കൊച്ചി:[www.malabarflash.com] നടി ശ്രുതിലക്ഷ്മി വിവാഹിതയായി. കൊച്ചി സ്വദേശിയായ ഡോ. ആവിന്‍ ആന്റോയാണ് വരന്‍. കളമശ്ശേരി സെന്റ് ജോസഫ്‌സ് പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍. കണ്ണൂര്‍ സ്വദേശികളായ ജോസിന്റെയും ലിസിയുടേയും മകളാണ് ശ്രുതിലക്ഷ്മി.

ബാലതാരമായി അഭിനയരംഗത്ത് എത്തിയ ശ്രുതിലക്ഷ്മി നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വര്‍ണ്ണകാഴ്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രുതിയുടെ സിനിമാ പ്രവേശനം. രാജസേനന്‍ സംവിധാനം ചെയ്ത റോമിയോയില്‍ ശ്രുതി ദിലീപിന്റെ നായികയായി.

മാണിക്യം, കോളജ് കുമാരന്‍ ലൗ ഇന്‍ സിംഗപ്പൂര്‍, ഭാര്യ സ്വന്തം സുഹൃത്ത്, സ്വന്തം ഭാര്യ സിന്ദാബാദ്, ഹോളിഡേയ്‌സ്, ഹോട്ടല്‍ കാലിഫോര്‍ണിയ, പാച്ചുവും കോവാലനും, വീരപുത്രന്‍, ഹോളിഡേയ്‌സ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയവയാണ് ശ്രുതി ലക്ഷ്മിയുടെ പ്രധാന ചിത്രങ്ങള്‍.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.