Latest News

കടയുടമയുടെ ലൈംഗിക ചൂഷണം; വസ്ത്രശാലയ്ക്കുള്ളില്‍ യുവതിയുടെ ആത്മഹത്യാശ്രമം

പത്തനംതിട്ട:[www.malabarflash.com] വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തുകയും ഒപ്പം താമസിപ്പിക്കുകയും ചെയ്തശേഷം ഒഴിവാക്കിയെന്നുകാട്ടി കടയ്ക്കുള്ളില്‍ യുവതിയുടെ ആത്മഹത്യാശ്രമം.

കെ.എസ്.ആര്‍.ടി.സി റോഡിലുള്ള വസ്ത്രശാലയ്ക്കുള്ളിലാണ് യുവതി തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. കടയുടമ 2010ല്‍ ക്ഷേത്രത്തില്‍വെച്ചു തന്നെ വിവാഹം ചെയ്തു കൂടെ താമസിപ്പിച്ചെന്നും ഇപ്പോള്‍ വഞ്ചിച്ചുവെന്നും കാട്ടിയാണ് യുവതി കടയില്‍ ബഹളമുണ്ടാക്കിയത്.
ആദ്യഭാര്യയുമായ പിരിഞ്ഞു കഴിയുകയായിരുന്ന കടയുടമ ഇവിടെ സെയില്‍സ് ഗേളായി വന്ന യുവതിയുമായ അടുപ്പത്തിലാവുകയായിരുന്നു. പിന്നീട് ഇയാള്‍ ആദ്യഭാര്യയുമായി രമ്യതയിലായതോടെ തനിക്ക് ചെലവിന് നല്‍കുന്നില്ലെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

കടയിലെത്തി ബഹളമുണ്ടാക്കിയ യുവതി കടയിലെ വസ്ത്രങ്ങളും മറ്റും മറിച്ചിടുകയും, ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും ചെയ്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.