Latest News

കൊടിക്കുന്നില്‍ സുരേഷ് എംപിക്കു നേരെ കൈയേറ്റം; ദമ്പതികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം:[www.malabarflash.com] കൊടിക്കുന്നില്‍ സുരേഷ് എം.പിക്കുനേരെ തിരുവനന്തപുരത്ത് കൈയേറ്റം. കനകനഗറിലുള്ള ബന്ധുവീട്ടില്‍ വസ്തുതര്‍ക്കം പരിഹരിക്കാനെത്തിയ എം.പിയെ ദമ്പതികള്‍ ആക്രമിച്ചെന്നാണ് പരാതി. കല്ല് കൊണ്ടുള്ള മര്‍ദനത്തില്‍ മുഖത്ത് പരുക്കേറ്റ എം.പി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

അതേസമയം എം.പിയും സംഘവും ദമ്പതികളെ ആക്രമിച്ചെന്ന പരാതിയുമായി സിപിഎമ്മും രംഗത്തെത്തി. വീടുകയറിയുള്ള ആക്രമണത്തിന്റെ പേരില്‍ എം.പിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.

എംപിക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ധര്‍ണ അവസാനിപ്പിച്ചത്. എം.പിയുടെ പരാതിയില്‍ ദമ്പതികളായ അശോകന്‍, ഗീത എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.