Latest News

അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കണം: കെഎസ്ടിഎ

ബോവിക്കാനം:[www.malabarflash.com] അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നിയമനം അംഗീകരിച്ച് ഉത്തരവിറക്കണമെന്ന് കെഎസ്ടിഎ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയാകെ താറുമാറാക്കി. വ്യാപകമായി അണ്‍എയ്ഡഡ് സ്‌കൂള്‍ അനുവദിച്ച് പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്്. ഇതിന്റെ ഭാഗമായി അധ്യാപക തസ്തിക ഗണ്യമായി കുറഞ്ഞു.

അധ്യാപക- വിദ്യാര്‍ഥി അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ തസ്തിക പുനര്‍നിര്‍ണയം നടത്തിയിട്ടില്ല. 2011- 12 മുതല്‍ 1:45 പ്രകാരം അധിക തസ്തികയില്‍ നിയമനം ലഭിച്ചവര്‍, പ്രൊമോഷന്‍, സ്ഥലംമാറ്റം, രാജി, മരണം തുടങ്ങിയവ മൂലമുണ്ടായ ഒഴിവുകളില്‍ നിയമനം ലഭിച്ചവര്‍ക്ക് അംഗീകാരം നല്‍കാന്‍ നിയമതടസമില്ല. എന്നിട്ടും സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കുന്നില്ലെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

കെ മോഹനന്‍
ശനിയാഴ്ച ബോവിക്കാനം എയുപി സ്‌കൂളില്‍ ആരംഭിച്ച സമ്മേളനം ഞായറാഴ്ച വൈകിട്ട് സമാപിച്ചു. സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ പ്രതിനിധികളുടെ ചര്‍ച്ചയായിരുന്നു ഞായാറാഴ്ച രാവിലെ. തുടര്‍ന്ന് 'മതതീവ്രവാദത്തിന്റെ വര്‍ത്തമാനം' വിഷയത്തില്‍ ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ എ വി അനില്‍കുമാര്‍ പ്രഭാഷണം നടത്തി. വി ദിനേശ അധ്യക്ഷനായി. ശിവദാസ് സ്വാഗതവും എന്‍ കെ ലസിത നന്ദിയും പറഞ്ഞു.

പൊതുചര്‍ച്ചക്ക് സെക്രട്ടറി എ പവിത്രന്‍ മറുപടി പറഞ്ഞു. സംസ്ഥാനസെക്രട്ടറി കെ സി ഹരികൃഷ്ണന്‍, കെ ജെ ഹരികുമാര്‍, എം ബാലകൃഷ്ണന്‍, സി ശാന്തകുമാരി, സി എം മീനാകുമാരി എന്നിവര്‍

എ പവിത്രന്‍
സംസാരിച്ചു. തുടര്‍ന്ന് പുതിയ ജില്ലാകമ്മിറ്റിയെ തെരഞ്ഞെടുത്തു. സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ രാഘവന്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. ടി പ്രകാശന്‍ നന്ദി പറഞ്ഞു.

ഭാരവാഹികള്‍: കെ മോഹനന്‍ (പ്രസിഡന്റ്), എ കെ സദാനന്ദന്‍, വി ദിനേശ, എന്‍ കെ ലസിത, കെ ജി ഗീതാകുമാരി (വൈസ് പ്രസിഡന്റ്), എ പവിത്രന്‍ (സെക്രട്ടറി), ടി വി ഗംഗാധരന്‍, കെ ഹരിദാസ്, കെ വി സുജാത, എ ആര്‍ വിജയകുമാര്‍(ജോയിന്റ് സെക്രട്ടറി), പി ദിലീപ് (ട്രഷറര്‍).







Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.