മുംബൈ:[www.malabarflash.com]ഒരു വ്യക്തിഗത ഇന്നിങ്സില്‍ ആയിരം റണ്‍സ് അടിച്ചെടുത്ത അത്ഭുതബാലനാണ് ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ മുംബൈയില്‍ നിന്നുള്ള പ്രണവ് ധവാന്‍ എന്ന വിദ്യാര്‍ഥി. പ്രണവിന് അഭിനന്ദന പ്രവാഹമായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി. ഒടുവില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനുമെത്തി സമ്മാനവുമായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‍കൂള്‍ ഗെയിംസില്‍ താന്‍ പുറത്തെടുത്ത കേളി ശൈലി പ്രണവില്‍ സച്ചിന്‍ കണ്ടെത്തിയെങ്കില്‍ അതു വെറുമൊരു അതിശയോക്തിയല്ല. ക്രിക്കറ്റ് ചരിത്രത്തില്‍ പ്രണവ് സ്വപ്നതുല്യ റെക്കോര്‍ഡ് എഴുതിച്ചേര്‍ത്ത അന്ന് തന്നെ ട്വിറ്ററില്‍ അത്ഭുതബാലന്റെ കേളിമികവിനെ അഭിനന്ദിച്ച് സച്ചിന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ തന്റെ ഓട്ടോഗ്രാഫുള്ള ക്രിക്കറ്റ് ബാറ്റ് പ്രണവിന് സമ്മാനിച്ചാണ് പ്രണവിന് സച്ചിന്‍ അതിമധുരം നല്‍കിയത്.
മുംബൈ കെസി ഗാന്ധി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പ്രണവ് ധവാന്‍. വെറും 323 പന്തില്‍ 1009 റണ്‍സ് നേടിയ പ്രണവ് പുറത്താവാതെ നില്‍ക്കുകയായിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന എച്ച് ടി ഭണ്ഡാരി കപ്പ് ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിലാണ് പ്രണവിന്റെ അസാമാന്യ റെക്കോഡ് പ്രകടനം.
395 മിനിറ്റ് ക്രീസില്‍ നിന്ന പ്രണവ് 323 പന്ത് നേരിട്ടു. ഇതിനിടയില്‍ 59 സിക്‌സും 129 ബൌണ്ടറിയും നേടി. 116 വര്‍ഷത്തെ റെക്കോഡാണ് മറികടന്നത്.
കല്യാണ്‍ സ്വദേശിയായ പ്രണവിന്റെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. മകന്റെ വ്യക്തിഗത സ്‌കോര്‍ 300 കടന്ന ശേഷം നാട്ടുകാര്‍ അറിയിച്ച ശേഷമാണ് പിതാവ് പ്രശാന്ത് കളി കാണാന്‍ സ്‌റ്റേഡിയത്തിലെത്തിയത്. 400 റണ്‍സ് എത്തുന്നതു വരെ റെക്കോഡ് തന്റെ ചിന്തകളില്‍ പോലും ഇല്ലായിരുന്നുവെന്ന് പ്രണവ് പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment