കാഞ്ഞങ്ങാട്:[www.malabarflash.com] ചികിത്സാ സഹായത്തിന് ഉദാരമതികളുടെ കനിവ് തേടിയ വാര്‍പ്പ് തൊഴിലാളി മാണിക്കോത്തെ വിനു മരണത്തിന് കീഴടങ്ങി. സിപിഎം മാണിക്കോത്ത് ബ്രാഞ്ച് സിക്രട്ടറിയായിരുന്ന അന്തരിച്ച പി.പി. കരുണാകരന്റെ മകനായ വിനു കഴിഞ്ഞ ദിവസം രാത്രിയാണ് അല്ലലില്ലാത്ത ലോകത്തേക്ക് യാത്രയായത്.
അര്‍ബുദ രോഗത്തിനുള്ള ഭീമമായ ചികിത്സാച്ചിലവ് താങ്ങാന്‍ കഴിയാത്ത വിനുവിന്റെ ചികിത്സാ സഹായത്തിന് മാണിക്കോത്ത് യുവചേതന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നേതൃത്വത്തില്‍ ചികിത്സ സഹായനിധി സ്വരൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് വിനു മരണത്തിന് കീഴടങ്ങിയത്.
ഭാര്യ: പ്രജിന. അമ്മ: നാരായണി. സഹോദരങ്ങള്‍: പി.പി. സുരേഷ്, പുഷ്പ, ശ്രീജിത്ത്.
സിപിഎം ജില്ലാ സിക്രട്ടറിയേറ്റംഗം എം. രാജഗോപാലന്‍, ജില്ലാക്കമ്മിറ്റി അംഗങ്ങളായ എം. പൊക്ലന്‍, വി.വി. രമേശന്‍, ഏരിയാ സിക്രട്ടറി പി. നാരായണന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, മൂലക്കണ്ടം പ്രഭാകരന്‍, കാറ്റാടി കുമാരന്‍, പി.കെ. കണ്ണന്‍, ലോക്കല്‍ സിക്രട്ടറി ഏ.വി. സഞ്ജയന്‍, ബ്രാഞ്ച് സിക്രട്ടറി കെ.വി. മാധവന്‍, ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരികളായ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ദാമോദരന്‍, ടി. മുഹമ്മദ് അസ്ലം എന്നിവര്‍ അനുശോചിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment