കോഴിക്കോട്:[www.malabarflash.com] നഗരത്തിലെത്തിയ ബ്രസീല്‍ ഫുട്ബാള്‍ താരം റൊണാള്‍ഡിന്യോ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.എസിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News
സ്‌കൂളിന് മുന്നിലെ ട്രാഫിക് സിഗ്‌നല്‍ റൊണാള്‍ഡിന്യോ കയറിയ കാറിനും മുന്നിലുള്ള പൊലീസ് ജീപ്പിനും ഇടയിലേക്ക് വീഴുകയായിരുന്നു. താരത്തെ കാണാനെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലുമാണ് ട്രാഫിക് സിഗ്‌നല്‍ മറിഞ്ഞുവീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഏറെക്കാലത്തിനുശേഷം പുനരാരംഭിക്കുന്ന സേട്ട് നാഗ്ജി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ട്രോഫി കൈമാറ്റത്തിനായി റൊണാള്‍ഡിന്യോ കോഴിക്കോട്ട് എത്തിയത്. വൈകീട്ട് നടന്ന പരിപാടിയില്‍ നാഗ്ജി കുടുംബത്തില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി ടൂര്‍ണമെന്റിന്റെ സംഘാടകരായ കെ.ഡി.എഫ്.എ, മൊണ്ട്യാല്‍ ഭാരവാഹികള്‍ക്കാണ് റൊണാള്‍ഡിന്യോ കൈമാറിയത്.
ഏറെക്കാലത്തിനുശേഷം പുനരാരംഭിക്കുന്ന സേട്ട് നാഗ്ജി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ട്രോഫി കൈമാറ്റത്തിനായി റൊണാള്‍ഡിന്യോ കോഴിക്കോട്ട് എത്തിയത്. വൈകീട്ട് നടന്ന പരിപാടിയില്‍ നാഗ്ജി കുടുംബത്തില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി ടൂര്‍ണമെന്റിന്റെ സംഘാടകരായ കെ.ഡി.എഫ്.എ, മൊണ്ട്യാല്‍ ഭാരവാഹികള്‍ക്കാണ് റൊണാള്‍ഡിന്യോ കൈമാറിയത്.
Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment