കൊച്ചി:[www.malabarflash.com] മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏഴു കോടി രൂപ കോഴയായി ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ മുന്‍ പിഎ ജിക്കുമോന്‍ പറഞ്ഞുവെന്ന് സോളര്‍ കേസ് മുഖ്യപ്രതി സരിത എസ്. നായര്‍ സോളര്‍ കമ്മിഷനില്‍.
മന്‍മോഹന്‍ ബംഗ്ലാവില്‍ എത്തിയാണു മന്ത്രിക്കു പണം നല്‍കിയത്. വിലപേശല്‍ നടത്തിയതിനുശേഷമാണു മന്ത്രിയുടെ മുന്നില്‍ വച്ച് കേശവന്റെ കൈയില്‍ പണം നല്‍കിയത്. ജയിലിലായപ്പോള്‍ ചോദിച്ചിട്ടും മന്ത്രി സഹായിച്ചില്ല. ടെന്നി ജോപ്പന്റെ ഫോണില്‍ നിന്നു വിളിക്കാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണ്.
മന്ത്രിയായിരുന്ന കെ.ബി.ഗണേഷ് കമാറിന്റെ പിഎ വഴിയാണ് അദ്ദേഹത്തിന്റെ അപ്പോയിന്‍മെന്റ് എടുത്തത്. നിവേദനം പരിശോധിക്കാന്‍ മുഖ്യമന്ത്രി ആര്യാടനു നിര്‍ദേശം നല്‍കി. അനര്‍ട്ടുമായി സഹകരിച്ച് സോളര്‍ പദ്ധതി തുടങ്ങാനായിരുന്നു ഇത്. പദ്ധതിയെക്കുറിച്ച് ജിക്കുവിന് എല്ലാം അറിയാമായിരുന്നു. ജിക്കുവിന്റെയും ജോപ്പന്റെയും സലിംരാജിന്റെയും ഫോണുകളിലാണു മുഖ്യമന്ത്രിയെ വിളിച്ചിരുന്നതെന്നും സരിത കമ്മിഷനെ അറിയിച്ചു.
മുഖ്യമന്ത്രിക്കുള്ള പണം ഡല്‍ഹിയില്‍ കൈമാറണമെന്നാണ് ജിക്കു ആവശ്യപ്പെട്ടത്. 2011 ജൂണില്‍ സെക്രട്ടറിയറ്റില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. സോളര്‍ പദ്ധതികള്‍ക്ക് അംഗീകാരവും ആനുകൂല്യവും നേടുകയായിരുന്നു ലക്ഷ്യം. പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ അഭ്യര്‍ഥിച്ചു. എത്രതവണ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടുവെന്ന് ഓര്‍മയില്ല. പലതവണ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.
ഇതിനായി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് ആര്യാടനെ കണ്ടത്. മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്. ആര്യാടന്റെ പിഎ കേശവന് 25 ലക്ഷം രൂപ കോഴയായി നല്‍കി. ഓഫിസ് സ്റ്റാഫ് വഴി 15 ലക്ഷവും കൈമാറി. രണ്ടു ഘട്ടമായി 40 ലക്ഷം രൂപയാണു നല്‍കിയത്. രണ്ടു കോടിയാണ് ആവശ്യപ്പെട്ടതെന്നും സരിത സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കി.
ഇതിനായി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് ആര്യാടനെ കണ്ടത്. മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്. ആര്യാടന്റെ പിഎ കേശവന് 25 ലക്ഷം രൂപ കോഴയായി നല്‍കി. ഓഫിസ് സ്റ്റാഫ് വഴി 15 ലക്ഷവും കൈമാറി. രണ്ടു ഘട്ടമായി 40 ലക്ഷം രൂപയാണു നല്‍കിയത്. രണ്ടു കോടിയാണ് ആവശ്യപ്പെട്ടതെന്നും സരിത സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കി.
മന്‍മോഹന്‍ ബംഗ്ലാവില്‍ എത്തിയാണു മന്ത്രിക്കു പണം നല്‍കിയത്. വിലപേശല്‍ നടത്തിയതിനുശേഷമാണു മന്ത്രിയുടെ മുന്നില്‍ വച്ച് കേശവന്റെ കൈയില്‍ പണം നല്‍കിയത്. ജയിലിലായപ്പോള്‍ ചോദിച്ചിട്ടും മന്ത്രി സഹായിച്ചില്ല. ടെന്നി ജോപ്പന്റെ ഫോണില്‍ നിന്നു വിളിക്കാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണ്.
മന്ത്രിയായിരുന്ന കെ.ബി.ഗണേഷ് കമാറിന്റെ പിഎ വഴിയാണ് അദ്ദേഹത്തിന്റെ അപ്പോയിന്‍മെന്റ് എടുത്തത്. നിവേദനം പരിശോധിക്കാന്‍ മുഖ്യമന്ത്രി ആര്യാടനു നിര്‍ദേശം നല്‍കി. അനര്‍ട്ടുമായി സഹകരിച്ച് സോളര്‍ പദ്ധതി തുടങ്ങാനായിരുന്നു ഇത്. പദ്ധതിയെക്കുറിച്ച് ജിക്കുവിന് എല്ലാം അറിയാമായിരുന്നു. ജിക്കുവിന്റെയും ജോപ്പന്റെയും സലിംരാജിന്റെയും ഫോണുകളിലാണു മുഖ്യമന്ത്രിയെ വിളിച്ചിരുന്നതെന്നും സരിത കമ്മിഷനെ അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment