പത്തനംതിട്ട:[www.malabarflash.com] അടൂരിന് സമീപം പതിനാലാം മൈലിനോട് ചേര്‍ന്ന് വാടകവീട് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരിയായ കൃഷ്ണവിലാസത്തില്‍ സുകുമാരി(39), പഴകുളം സ്വദേശികളായ സിമി(26) സഹോദരി സൗമി(28), താമരക്കുളം നാലുമുക്ക്പാലവിള കിഴക്കേതില്‍ ഷാജി(44), പത്തനാപുരം പിടവൂര്‍ വടക്കേതില്‍ വീട്ടില്‍ അജയകുമാര്‍(42) എന്നിവരാണ് അറസ്റ്റിലായത്.
വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചു പേരും അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
ഏഴ് മൊബൈല്‍ ഫോണുകളും 25000 രൂപയും ഇവരില്‍നിന്ന് കണ്ടെടുത്തു. നാല് മാസം മുന്‍പാണ് പതിനാലാം മൈലില്‍ ഇരുനിലവീട് സുകുമാരി വാടകക്കെടുത്തത്.
പകല്‍ സമയങ്ങളിലുള്‍പ്പെടെ നിരവധി അപരിചിതര്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി സമീപവാസികള്‍ പൊലീസില്‍ അറിയിച്ചിരുന്നു. അടൂര്‍ സി.ഐ. എം.ജി. സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment