Latest News

ഉദുമ മുതല്‍ പാലക്കുന്ന് വരെ ഡിവൈഡര്‍ സ്ഥാപിക്കണം: മുസ്ലീം ലീഗ്

ഉദുമ[www.malabarflash.com]: നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കെ.സ്.ടി.പി കാസര്‍കോട്- കാഞ്ഞങ്ങാട് റോഡില്‍ വര്‍ദ്ധിച്ചു വരുന്ന അപകടം പരിഗണിച്ച് ഉദുമ മുതല്‍ പാലക്കുന്ന് വരെ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന് ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവത്തക സമിതി യോഗം ആവശ്യപ്പെട്ടു.

റോഡ് പണി പുരോഗമിക്കുമ്പോള്‍ തന്നെ ഉദുമയ്ക്കും പാലക്കുന്നിനിടയില്‍ ദിവസേന ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. ഒരു വര്‍ഷത്തിനുളളില്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിക്കുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡിവൈഡര്‍ സൗകര്യം ഉള്‍പ്പടെയുള്ളവ സ്ഥാപിച്ച് അപകട സാധ്യത ഇല്ലാതാക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.

ജനുവരി 24 ന് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന കേരളയാത്രയുടെ പ്രചരണാര്‍ത്ഥം ജനുവരി 18 ന് മാങ്ങാട് മുതല്‍ പാലക്കുന്ന് വരെ പദയാത്ര നടത്തുവാനും യോഗം തീരുമാനിച്ചു.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു. ഹമീദ് മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് ജന.സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത് സ്വാഗതം പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.