Latest News

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിക്ക് പരിക്ക്

ന്യൂയോര്‍ക്ക്:[www.malabarflash.com] ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിക്ക് പരിക്ക്. അമേരിക്കയിലെ ഇല്ലിനോയിസിലാണ് സംഭവം. ഇല്ലിനോയിസ് സ്വദേശി ജൊക്കി ഫദ്രായുടെ മകള്‍ 13കാരിയായ ഗാബിയ്ക്കാണ് പരിക്കേറ്റത്.

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉപയോഗിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ സാരമായ പൊളളലേറു. ക്രിസ്മസ് സമ്മാനമായി ലഭിച്ച മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്.

പരിക്കേറ്റ മകള്‍ നിലവിളിച്ചു കൊണ്ട് ഗോവണി കയറി വരിയകയായിരുന്നുവെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെന്നും മാതാവ് പറഞ്ഞു. സംഭവം മൊബൈല്‍ കമ്പനിയെ അറിയിച്ചപ്പോള്‍ പുതിയ മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് സമ്മതിച്ചതായി മാതാവ് പറഞ്ഞു. ചികില്‍സ ചെലവ് പൂര്‍ണ്ണമായി വഹിക്കാമെന്ന് കമ്പനി സമ്മതിച്ചതായും മാതാവ് പറഞ്ഞു.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.