തൃശൂര്‍:[www.malabarflash.com] തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ ആമ്പുലന്‍സ് തൃശൂര്‍ പേരാമംഗലത്ത് അപകടത്തില്‍ പെട്ടു. നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ച് കയറിയ വാഹനത്തിന്‍റെ ടയറുകള്‍ പൊട്ടി. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ജയരാജനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയ്ക്ക് ശേഷമാവും തിരുവനന്തപുരത്തേക്ക് യാത്ര തുടരുന്ന കാര്യത്തില്‍ തിരുമാനമെടുക്കുക.
വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ട പി ജയരാജന്‍റെ ആമ്പുലന്‍സ് പുലര്‍ച്ചെ ഒന്നരയോടെയാണ് പേരാമംഗലത്തുവച്ച് അപകടത്തില്‍ പെട്ടത്. അമലാനഗര്‍ റെയില്‍വേ മേല്‍പാലത്തിന്‍റെ നടപ്പാതയിലേക്കാണ് നിയന്ത്രണം വിട്ട ആമ്പുലന്‍സ് ഇടിച്ചുകയറിയത്.
ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്‍റെ രണ്ട് ടയറുകള്‍ പൊട്ടി. അപകടശേഷം മറ്റൊരു അമ്പുലന്‍സില്‍ ജയരാജനെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ആമ്പുലന്‍സിന്‍റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. ജയരാജനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിന് മതിയായ സുരക്ഷയൊരുക്കിയില്ലെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

വിദഗ്ധ ഡോക്ടര്‍മാരെത്തി വിശദ പരിശോധനകള്‍ നടത്തിയശേഷമാകും തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുക.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment