തൊടുപുഴ:[www.malabarflash.com] നടന്‍ ആസിഫ് അലിയുടെ പിതാവും സിപിഎം നേതാവുമായ എം.പി. ഷൗക്കത്തലിയുടെ വീടിനു നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കി.
ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറി നിഷാദ്, സിപിഎം അംഗം ജലീല്‍ (24), ഡിവൈഎഫ്‌ഐ കാരിക്കോട് വെസ്റ്റ് യൂണിറ്റ് കമ്മിറ്റി അംഗം മജീഷ് എന്നിവരെയാണു പുറത്താക്കിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറി നിഷാദ്, സിപിഎം അംഗം ജലീല്‍ (24), ഡിവൈഎഫ്‌ഐ കാരിക്കോട് വെസ്റ്റ് യൂണിറ്റ് കമ്മിറ്റി അംഗം മജീഷ് എന്നിവരെയാണു പുറത്താക്കിയത്.
കേസില്‍ ഇവരെ കൂടാതെ ഉണ്ടപ്ലാവ് സ്വദേശി വിഷ്ണുവിനെയും അറസ്റ്റു ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ അനുഭാവിയാണ് വിഷ്ണു.
കല്ലെറിഞ്ഞ കേസില്‍ ഇവര്‍ അറസ്റ്റിലായതോടെ ഇവരെ പുറത്താക്കണമെന്നു സിപിഎം ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി ജാമ്യത്തില്‍ വിട്ടയച്ചു.
കല്ലെറിഞ്ഞ കേസിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന നിലപാടു തന്നെയാണ് ഇപ്പോഴുമെന്ന് എം.പി. ഷൗക്കത്തലി പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment