മുഹമ്മ:[www.malabarflash.com] വീടിനുള്ളില്‍ കളിക്കുന്നതിനിടയില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. മുഹമ്മ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കായിക്കരക്കോട്ടയില്‍ ആന്റണി ചാക്കോ-ബീന ദമ്പതികളുടെ മകള്‍ അലീന ആന്റണി(10)ആണ് മരിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
മുഹമ്മ സി.എം.എസ്. എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ശനിയാഴ്‌ച രാത്രി ഏഴരയോടെയാണ് സംഭവം. ഈ സമയം വീട്ടിലാരും ഉണ്ടായിരുന്നില്ല. അമ്മയും സഹോദരന്‍ ആല്‍ബിനും ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു.
മുഹമ്മ സ്‌റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ആന്റണി വീട്ടിലെ ഫോണില്‍ വിളിച്ചെങ്കിലും എടുക്കാത്തതിനെത്തുടര്‍ന്ന് ഭാര്യയെ വിവരമറിയിച്ചു. തുടര്‍ന്ന് ബീനയും മകനും വീട്ടിലെത്തിയപ്പോള്‍ ജനല്‍പാളികള്‍ അടച്ച നിലയിലായിരുന്നു. ജനല്‍ക്കമ്പിയില്‍ തോര്‍ത്തില്‍ തൂങ്ങിയനിലയില്‍ ഗ്ലാസിലൂടെ കണ്ട ഇവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരും സഹോദരനും കൂടി വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറി.
തോര്‍ത്ത് അഴിച്ച് കുട്ടിയെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരന്‍ ആല്‍ബിന്‍ (മുഹമ്മ മദര്‍തെരേസ സ്‌കൂള്‍ വിദ്യാര്‍ഥി).
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment