Latest News

യൂത്ത് ലീഗ് ഓഫീസ് തകര്‍ത്ത കേസില്‍ രണ്ടു സിപിഎമ്മുകാര്‍ കൂടി അറസ്റ്റില്‍

വളപട്ടണം:[www.malabarflash.com] യൂത്ത്‌ലീഗ് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് പാലോട്ട്കുന്നുമ്പ്രത്തെ പി.കെ. അനസ് (21), പാലോട്ടുവയലിലെ കെ. അനസ് (23) എന്നിവരെയാണ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ്‌ചെയ്തത്.

കഴിഞ്ഞ 26നാണ് വളപട്ടണം മില്‍ റോഡിലെ യൂത്ത് ലീഗ് ഓഫീസ് അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ സല്‍മാന്‍, അഫ്‌സാദ് എന്നിവരെ നേരത്തെ അറസ്റ്റ്‌ചെയ്തിരുന്നു.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.