കണ്ണൂര്‍:[www.malabarflash.com] തെരഞ്ഞെടുപ്പ് അടുത്ത സമയത്തു ഫണ്ട് സ്വരൂപിക്കാനായി കണ്ണൂര്‍ വിമാനത്താവളത്തിലെ വിവിധ തസ്തികകളില്‍ പണം വാങ്ങി നിയമനം നടത്താന്‍ നീക്കം നടക്കുന്നതായി സിപിഎം സംസ്ഥാന സമിതിയംഗം എം.വി. ജയരാജന്‍ ആരോപിച്ചു. ഇത്തരം പിന്‍വാതില്‍ നിയമനം അനുവദിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 13 തസ്തികകളിലായി 109 പേരെ നിയമിക്കാനാണു കിയാല്‍ വിജ്ഞാപനമിറക്കിയത്. കിയാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമാണ്.
യുഡിഎഫ് സര്‍ക്കാര്‍ അറിയാതെ ഇത്തരമൊരു വിജ്ഞാപനം ഇറക്കില്ല. അഴിമതിരാജാക്കന്മാരായ മന്ത്രിമാരുടെ നിര്‍ദേശമനുസരിച്ചാണു തെരഞ്ഞെടുപ്പ് അടുത്ത സമയത്തു ഫണ്ട് സ്വരൂപിക്കാനായി വിമാനത്താവളത്തിലും കോഴനിയമനം നടത്താന്‍ ഉദ്യോഗസ്ഥന്മാരെ പ്രേരിപ്പിക്കുന്നത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ഭൂമി ഏറ്റെടുക്കുമ്പോള്‍ സമഗ്ര പാക്കേജ് പ്രഖ്യാപിച്ചിരുന്നു. പാക്കേജിലെ വ്യവസ്ഥകളിലൊന്നായിരുന്നു ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബങ്ങളിലൊരാള്‍ക്കു വിമാനത്താവളത്തില്‍ ജോലി നല്‍കുമെന്ന കാര്യം. നിയമനമടക്കമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞ ജനുവരി 29ന് ഭൂമി നല്‍കിയവരുടെ നേതൃത്വത്തില്‍ വിമാനത്താവള ഓഫീസിനു മുമ്പില്‍ സമരം നടത്തി. തുടര്‍ന്നു കഴിഞ്ഞ ഒന്നിനു കിയാല്‍ എംഡി സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങള്‍ക്കു ജോലിയില്‍ മുന്‍ഗണന നല്‍കുമെന്നു പറഞ്ഞിരുന്നു. ജോലി നല്‍കുമെന്നു മന്ത്രി ബാബുവും വാഗ്ദാനവും നല്‍കി. എന്നാല്‍, ഇതെല്ലാം അട്ടിമറിക്കാനുള്ള നീക്കമാണു നടക്കുന്നത്.
വിജ്ഞാപനം ഇറങ്ങുന്നതിനു മുമ്പുതന്നെ വിമാനത്താവളത്തിലെ ജോലിക്കായി അപേക്ഷ നല്‍കാന്‍ അണികള്‍ക്കു നിര്‍ദേശം നല്‍കിയുള്ള ലീഗ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിട്ടുണെ്ടന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
വിജ്ഞാപനം ഇറങ്ങുന്നതിനു മുമ്പുതന്നെ വിമാനത്താവളത്തിലെ ജോലിക്കായി അപേക്ഷ നല്‍കാന്‍ അണികള്‍ക്കു നിര്‍ദേശം നല്‍കിയുള്ള ലീഗ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിട്ടുണെ്ടന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment