Latest News

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒമ്പത് വയസുകാരന് പരുക്കേറ്റു

ചെന്നൈ:[www.malabarflash.com] മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരനു ഗുരുതരമായി പൊള്ളലേറ്റു. ചെന്നൈ നഗരപ്രാന്തത്തില്‍ താമസിക്കുന്ന ധനുഷ് എന്ന ബാലനാണ് മൊബൈല്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റത്. ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണില്‍ എത്തിയ കോള്‍ എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ കുട്ടിയുടെ വലതുകൈക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റു. കുട്ടിയുടെ കണ്ണുകള്‍ക്കേറ്റ പൊള്ളല്‍ ഗുരുതരമാണെന്നു കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് . ജനുവരി 29നാണ് ഫോണ്‍പൊട്ടത്തെറിച്ച് കുട്ടിക്ക് പരിക്കേറ്റത്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.