ചെന്നൈ:[www.malabarflahs.com] ഗായികയും സംഗീത സംവിധായകയും അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളുമായ ഷാന്‍ ജോണ്‍സനെ (29)മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ കോടമ്പാക്കത്തെ അശോക് നഗറിലുള്ള ഫ് ളാറ്റിലാണ് രാവിലെ 11.30 ഓടെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. മൃതദേഹം റോയ്‌പേട്ട നഗര്‍ ജനറാലാസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ഷാന്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ഫ് ളാറ്റിലേക്ക് കയറിപ്പോകുന്നത് കണ്ടതായി അയല്‍ക്കാര്‍ പറഞ്ഞു. വെളളിയാഴ്ച രാവിലെ 10 മണിക്കുള്ള വിമാനത്തില്‍ അമ്മയോടൊപ്പം കൊച്ചിക്ക് പോകാനിരുന്നതാണ്. അമ്മ റാണി ജോണ്‍സണ്‍ സമീപത്തുള്ള ഒരു ബന്ധുവീട്ടിലായിരുന്നു താമസം. രാവിലെ ഫോണ്‍ വിളിച്ചിട്ട് പ്രതികരണമില്ലാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പൂട്ടുപൊളിച്ച് അകത്ത് കയറിയപ്പോളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജില്‍ നിന്ന് ബികോം ബിരുദമെടുത്ത ഷാന്‍ ചെന്നൈയില്‍ രണ്ട് വെസ്‌റ്റേണ്‍ ബാന്‍ഡ് ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് മൈസൂരിലായിരുന്നു ജോലി ചെയ്തിരുന്നത്. പിതാവിന്റേയും സഹോദരന്റേയും മരണത്തെത്തുടര്‍ന്ന് മൈസൂരുവിലെ ജോലി ഉപേക്ഷിച്ച് ചെന്നൈയില്‍ ജോലിയോടൊപ്പം സംഗീത രംഗത്തും സജീവമാകുകയായിരുന്നു.
ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തിലൂടെയാണ് ഷാന്‍ സംഗീത സംവിധായകയായത്.
പ്രയിസ് ദ ലോര്‍ഡ്, തിര എന്നീ മലയാള ചിത്രങ്ങളിലും ഏതാനും തമിഴ് സിനിമകളിലും പാടിയിട്ടുണ്ട്.
മഞ്ജു വാര്യര്‍ അഭിനയിച്ച വേട്ട എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായും ഷാന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. രാവു മായവേ എന്ന ഗാനത്തിലെ ഹിന്ദി വരികള്‍ ഷാനായിരുന്നു എഴുതിയത്.
2011 ആഗസ്തിലാണ് ജോണ്‍സണ്‍ അന്തരിച്ചത്. 2012 ഫിബ്രവരിയില്‍ മകന്‍ റെന്‍ ജോണ്‍സണും ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment