Latest News

ഭര്‍ത്താവിന്റെ മരണത്തില്‍ സംശയം പ്രകടപ്പിച്ച് യുവതി പോലീസില്‍ പരാതി നല്‍കി

പയ്യന്നൂര്‍:[www.malabarflash.com] പയ്യന്നൂരിലെ ലോഡ്ജില്‍ ദുരൂഹസാഹചര്യത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയ ഭര്‍ത്താവിന്റെ മരണത്തിനു പിന്നില്‍ ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടക്കാരാണെന്ന് ഭാര്യയുടെ പരാതി.

കടുമേനി ചാമക്കാലായില്‍ വിനോദിന്റെ ഭാര്യ പി.വി. സൗമ്യയാണ് ഭര്‍ത്താവിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
തളിപ്പറമ്പിലെ അന്‍സാറും പ്രമോദും ചേര്‍ന്നാണത്രെ ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയിരുന്നത്. പണം തിരിച്ചു ചോദിച്ചപ്പോള്‍ അന്‍സാര്‍ ഭീഷണിപ്പെടുത്തിയെന്നും ഒടുവില്‍ പ്രമോദ് ഇടപെട്ടതിനാല്‍ ജനുവരി 31 ന് പണം തിരിച്ചുകിട്ടുമെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നതായും പരാതിയിലുണ്ട്.

പണമില്ലാതെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാനാകില്ലെന്ന് വിനോദ് ഇവരോട് പറഞ്ഞിരുന്നുവത്രെ. പ്രമോദും അന്‍സാറും ചേര്‍ന്നു നടത്തിയ വഞ്ചനയാണ് ഭര്‍ത്താവിന്റെ മരണത്തിന് കാരണമെന്നും ഇവര്‍ക്ക് മരണത്തില്‍ നേരിട്ടു പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒന്നിനാണ് കോയമ്പത്തൂര്‍ രാമവേല്‍ ജുവല്‍സ് ഇന്‍ഡസ്ട്രീസിലെ സൂപ്പര്‍വൈസറായിരുന്ന വിനോദിനെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വര്‍ണപ്പണിക്കാരനായ വിനോദിനൊപ്പം ഏതാനും ബംഗാളികളും തളിപ്പറമ്പിലെ പ്രമോദും ഒപ്പം ജോലി ചെയ്തിരുന്നുവെന്നും തൊഴിലാളികള്‍ക്കു നല്‍കേണ്ട പണം ഒറ്റനമ്പര്‍ ലോട്ടറിയില്‍ ചേര്‍ത്ത് തട്ടിയെടുക്കുകയായിരുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.