Latest News

സോഷ്യല്‍ മീഡിയകളില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ നിറഞ്ഞാടുകയാണ്

കാഞ്ഞങ്ങാട്:[www.malabarflash.com] സോഷ്യല്‍ മീഡിയകളില്‍ സ്ഥാനാര്‍ത്ഥി മോഹികളുടെ പ്രചരണ യുദ്ധം കൊഴുക്കുന്നു. സ്ഥാനാര്‍ത്ഥികളാകാന്‍ മോഹമുള്ളവര്‍ക്ക് വാട്‌സ് ആപ്പില്‍ തങ്ങളുടെ ആഗ്രഹം നേരിട്ടും സുഹൃത്തുക്കള്‍ വഴിയും പ്രചരിപ്പിക്കാന്‍ സംവിധാനങ്ങളുണ്ട്.

കാസര്‍കോട് ജില്ലയില്‍ രണ്ട് ഡസനിലധികം സ്വപ്‌ന സ്ഥാനാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയ വഴി ഫോട്ടോ വെച്ച് പ്രചരണം തുടങ്ങിയിട്ടുണ്ട്. മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യനാണെന്നാണ് പ്രചരിപ്പിക്കുന്നത്.  

ഗള്‍ഫ് നാടുകളിലുള്ള ചില കാസര്‍കോട് ജില്ലക്കാരും തങ്ങളുടെ ഇഷ്ട താരത്തെ സ്ഥാനാര്‍ ത്ഥികളാക്കി വോട്ട് അഭ്യര്‍ത്ഥിച്ച് തുടങ്ങിയിട്ടുണ്ട്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുചെയ്യുന്ന കമന്റുകള്‍ ഏറ്റവും വലിയ കോമഡിയാണ്. പലരും ടെലിവിഷനിലെ കോമഡി പരിപാടികള്‍ ശ്രദ്ധിക്കാതെ വാട് സ്ആപ്പ് കോമഡികളാണ് ആസ്വദിക്കുന്നത്.
കെ.പി.സി.സിയുടെ വെബ്‌സൈറ്റിലും സ്ഥാനാര്‍ ത്ഥികളെ നിര്‍ദ്ദേശിക്കാന്‍ ലിങ്ക് സംവിധാനങ്ങളുണ്ട്. ആര്‍ക്ക് ആരെയും നിര്‍ദ്ദേശി ക്കാം.കോരനും പാറുവുമൊക്കെ ഈ വെബ്‌സൈറ്റില്‍ സ്ഥാനാര്‍ത്ഥികളാണ്. വാട് സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന വിവരങ്ങള്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ തന്നെ സുഹൃത്തുക്കളേയും പരിചയക്കാരേയും മൊബൈല്‍ ഫോണില്‍ അറിയിക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.