Latest News

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എം.പി. ഫണ്ടില്‍ നിന്നും കസേര നല്‍കി

കാഞ്ഞങ്ങാട്:[www.malabarflash.com] പി.കരുണാകരന്‍ എംപിയുടെ വികസനഫണ്ടില്‍ നിന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ വെയ്റ്റിംഗ് റൂമിലേക്ക് വി.ഐ.പി കസേരകള്‍ നല്‍കി. ഇരു പ്ലാറ്റ് ഫോമുകളിലേക്കും ഏതാനും സിമന്‍റ് ബെഞ്ചുകളും എം.പി.ഫണ്ടില്‍ നിന്നും നല്‍കിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പാലക്കാട് ഡിവിഷന്‍ എ.ഡി.ആര്‍.എം. മോഹന്‍.എ.മേനോന് പി.കരുണാകരന്‍ എംപി കസേരകള്‍ കൈമാറി. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, കാഞ്ഞങ്ങാട് സ്റ്റേഷന്‍ സൂപ്രണ്ട് ജയരാജ് മേനോന്‍ തുടങ്ങി ജനപ്രതിനിധികളും റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും ചടങ്ങില്‍ സംബന്ധിച്ചു. റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിലേക്കായി 11.80 ലക്ഷം രൂപയുടെ കസേകരകളാണ് എംപി നല്‍കിയത്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.