Latest News

ഓര്‍മ്മകളുടെ കൈവളകള്‍ കിലുക്കി അരയി സ്‌കൂളില്‍ ഓടക്കുഴല്‍ നാദം

കാഞ്ഞങ്ങാട്:[www.malabarflash.com] മലയാളത്തെ രാഗബദ്ധമാക്കിയ കാവ്യ സാഗരം ഒ.എന്‍.വി.ക്ക് ഓടക്കുഴല്‍ നാദത്തിലൂടെ പ്രണാമം. അരയി ഗവ.യു.പി.സ്‌ക്കൂള്‍ സാഹിത്യ വേദി ഒരുക്കിയ ഓര്‍മ്മകളെ കൈവള ചാര്‍ത്തി പരിപാടിയിലാണ് അനശ്വര കവിയുടെ ജനകീയ ഗാനങ്ങള്‍ക്ക് പുല്ലാങ്കുഴല്‍ വാദനത്തിലൂടെ നാദവിസ്മയം പകര്‍ന്നത്. പ്രശസ്ത ഓടക്കുഴല്‍ വാദകന്‍ ബാലചന്ദ്രന്‍ കൊട്ടോടിയാണ് കാട്ടിലെ പാഴ്മുളം തണ്ടി ല്‍ പാട്ടിന്റെ പാലാഴി തീര്‍ത്തത്.

ഓര്‍മ്മകളെ കൈവള ചാര്‍ത്തി എന്ന ഗാനത്തില്‍ നിന്നാരംഭിച്ച പുല്ലാങ്കുഴല്‍ കച്ചേരിയില്‍ അനശ്വര ഗാനങ്ങളായ മാണിക്യ വീണയുമായെന്‍ ഒരു വട്ടം കൂടി യെന്‍, വേഴാമ്പല്‍ കേഴും വേനല്‍ കുടീരം, സന്ധ്യേ കണ്ണിരിലെന്തേ സന്ധ്യേ ,ഇന്ദു പുഷപം ചൂടി നില്‍ക്കും, തുമ്പീ വി തുമ്പക്കുടത്തില്‍, മഞ്ഞള്‍ പ്രസാദം, നീര്‍മിഴി, ഭരതമുനിയൊരു കളം വരച്ചു.... എന്നീ ഗാനങ്ങളും ആലപിച്ചു

സ്‌കൂള്‍ അധ്യാപകനായ കെ.വി.സൈജു കീ ബോര്‍ഡ് വായിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളായ കെ.ആദിത്യന്‍, അനുരുദ്ധ്, ദേവനന്ദ, അമേയ എന്നിവര്‍ നാടക ഗാനങ്ങളും ഭൂമിക്ക് ഒരു ചരമ ഗീതം, ഉപ്പ്, ഉജ്ജയിനി തുടങ്ങിയ കവിതകളും അവതരിപ്പിച്ചു.

പ്രധാനാധ്യാപകന്‍, കൊടക്കാട് നാരായണന്‍, കെ.വി.സൈജു, ശോഭന കൊഴുമ്മല്‍ എ.വി. ഹേമാവതി, കെ.വനജ, എ.സുധീഷ്ണ, ടി.വി.സവിത .ടി .വി.രസ്‌ന.കെ.ശ്രീജ, ടി.ഷീബ, പി.കെ.സ്‌നേഹ മോള്‍, കെ.ദേവിക മദര്‍ പി ടി എ പ്രസിഡണ്ട് എസ്.സി.റഹ്മത്ത്, വൈ. പ്രസിഡണ്ട് ടി.ശോഭ എന്നിവര്‍ പ്രസംഗിച്ചു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.