Latest News

റഫറിക്ക് നേരെ കളിക്കാരന്‍ ചുവപ്പ് കാര്‍ഡ് വീശി

ട്രാബ്‌സണ്‍:[www.malabarflash.com] തുര്‍ക്കി ഫുട്‌ബോള്‍ ലീഗിലാണ് കളിക്കാരന്‍ റഫറിക്ക് നേരെ ചുവപ്പ് കാര്‍ഡ് വീശി. പിന്നീട് നടന്നതെല്ലാം തികച്ചും നാടകീയമായ മുഹൂര്‍ത്തങ്ങള്‍. ട്രാബ്‌സോണും ഗലാടാസേറയും തമ്മില്‍ നടന്ന മത്സരത്തിലാണ് സംഘര്‍ഷഭരിതമായ നിമിഷങ്ങളും നാടകീയമായ മുഹൂര്‍ത്തങ്ങളും ഉണ്ടായത്.

സഹകളിക്കാരന് ചുവപ്പ് കാര്‍ഡ് നല്‍കി പുറത്തേക്കുള്ള വഴി കാട്ടിക്കൊടുത്തതില്‍ ക്ഷുഭിതനായാണ് ട്രാബ്‌സണ്‍പോറിന്റെ കളിക്കാരന്‍ സാലിഹ് ദുര്‍സിന്‍ റഫറിക്ക് നേരെ ചുവപ്പ് കാര്‍ഡ് വീശിയത്.

ഒരു താരത്തിന് ചുവപ്പ് കാര്‍ഡ് നല്‍കിയതോടെ ടീം അംഗങ്ങള്‍ കൂട്ടത്തോടെ റഫറിക്ക് നേരെയെത്തുകയായിരുന്നു. തുടര്‍ന്ന് റഫറിയുടെ കയ്യില്‍നിന്ന് ചുവപ്പ് കാര്‍ഡ് നിലത്തുവീണു.
ഉടന്‍ ഇതെടുത്താണ് ദുര്‍സിന്‍ റഫറിക്ക് നേരെ ക്ഷുഭിതനായി കാര്‍ഡ് വീശിയത്. ഞൊടിയിടകൊണ്ടുതന്നെ റഫറി ചുവപ്പ് കാര്‍ഡ് പിടിച്ചുവാങ്ങി തനിക്ക് കാര്‍ഡ് കാണിച്ച ദുര്‍സിനും പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. 

ഇതോടെ മത്സരത്തില്‍ ട്രാബ്‌സോസ്‌പോറിന്റെ നാല് താരങ്ങളാണ് ചുവപ്പ് കണ്ട് പുറത്തുപോകേണ്ടിവന്നത്. ഏഴുപേരായി ചുരുങ്ങിയിട്ടും എതിര്‍ടീമിന് 2-1ന് മത്സരം ജയിക്കാന്‍ അവസാന ഘട്ടം ലഭിച്ച ഒരു പെനാല്‍ട്ടി വേണ്ടിവന്നുവെന്നതാണ് രസകരം.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.