തളിപ്പറമ്പ്:[www.malabarflash.com] പോലീസിനെ വെട്ടിച്ചു ഗള്‍ഫിലേക്കു കടന്ന പിടികിട്ടാപ്പുള്ളിയായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ പത്തു വര്‍ഷത്തിനു ശേഷം പിടിയില്‍. തളിപ്പറമ്പ് കപ്പാലത്തെ ബത്താലി സുബൈറിനെ(30) യാണ് തളിപ്പറമ്പ് ഡിവൈഎസ്പി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്.
തളിപ്പറമ്പ് ദേശാഭിമാനി ഓഫീസ് അടിച്ചു തകര്‍ക്കുകയും ലേഖകന്‍ എം. രാജീവനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലും സിപിഐ പ്രവര്‍ത്തകനായിരുന്ന കൂവന്‍സി മുസ്തഫയുടെ ജീപ്പ് കത്തിച്ച കേസിലും പ്രതിയാണിയാള്‍.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

സംഭവങ്ങള്‍ക്കുശേഷം ഗള്‍ഫിലേക്കു കടന്ന സുബൈറിനെ കഴിഞ്ഞ വര്‍ഷമാണ് തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പ്രതി വിദേശത്തുനിന്നു നാട്ടിലെത്തിയിട്ടുണെ്ടന്ന വിവരത്തെ തുടര്‍ന്നു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment