ഡിഎംഒയെ കാണാന്‍ ഓഫീസിലെത്തിയ ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹമീദ് കുന്നില്‍(54)ആണ് മരിച്ചത്. ഇദ്ദേഹം കുഴഞ്ഞു വീണ ഉടന്‍ ഓഫീസിലെ ജിവനക്കാര്‍ തൊട്ടടുത്തുള്ള ജില്ലാ ആശുപത്രി കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും ഏറെ കഴിയുന്നതിനു മുമ്പ് മരിച്ചു. ഇദ്ദേഹത്തിനു മതിയായ ചികിത്സ നല്‍കാന്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ത്വക്ക് രോഗ വിദഗ്ധനും അനസ്തറ്റിസ്റ്റുമാണ്.
റംലയാണ് മരിച്ച ഹമീദിന്റെ ഭാര്യ. മക്കള്‍: സിറാജ്, ഹാജിറ, സലീം, ഖലീല്‍. മരുമകന്‍: അബ്ദുള്ള ചിത്താരി.
അത്യാസന്ന നിലയില്‍ തിങ്കളാഴ്ച ജില്ലാ ആശുപത്രിയിലെത്തിയ കൊടക്കാട്ടെ എഴുപതുകാരി കാര്‍ത്ത്യായനിയെയും ഡോക്ടര്‍മാരില്ലാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകേണ്ടി വന്നു. ഇവരുടെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നനിലയിലാണ് ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഈ ഓട്ടോയില്‍ തന്നെയാണു പരിയാരത്തേക്കും കൊണ്ടുപോയതും.
ജില്ലാ ആശുപത്രിയിലെ സ്ത്രീരോഗ വിദഗ്ധ ഡോ.ലൈസമ്മയുടെ ക്ലിനിക്കില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും കാറിന്റെ ചില്ലു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു ഡോക്ടര്‍മാര്‍ കരിദിനം ആചരിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment