Latest News

കഴിഞ്ഞ മൂന്നു വര്‍ഷം സംതൃപ്തമായ ദിനങ്ങള്‍: ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍

കാഞ്ഞങ്ങാട്:[www.malabarflash.com] ജില്ലാ കലക്ടറായി കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിച്ച മൂന്നര വര്‍ഷം സംതൃപ്തമായ ദിനങ്ങളായിരുന്നുവെന്ന് ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍. സ്നേഹം നല്‍കി സ്നേഹം തിരിച്ച് വാങ്ങുന്നവരാണ് കാസര്‍കോട്ടുകാരെന്ന് കാഞ്ഞങ്ങാട് കോട്ടച്ചേരി മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി നല്‍കിയ യാത്രയയപ്പിന് മറുപടിയായി കലക്ടര്‍ പറഞ്ഞു.

മനഃപ്പൂര്‍വ്വം ആരെയും ഒന്നും ചെയ്തിട്ടില്ല, തന്‍റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും അപാകതകള്‍ വന്ന് പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉപഹാരം നല്‍കി. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ശിവദത്ത് അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സുലൈഖ, മടിക്കൈ കമ്മാരന്‍, പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.വി.രാമകൃഷ്ണന്‍, വി.കമ്മാരന്‍, സി.യൂസഫ്ഹാജി, എ.ഹമീദ്ഹാജി, ടി.മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.