കട്ടപ്പന:[www.malabarflash.com] സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ സാരി കൊണ്ടുള്ള തൊട്ടിലില്‍ കഴുത്തു കുരുങ്ങി ബാലന് ദാരുണാന്ത്യം. പുറ്റടി മക്കോറയില്‍ സോണി- ഐബി ദമ്പതികളുടെ മകന്‍ ജിം(ഒന്‍പത്)ആണു മരിച്ചത്.
ശനിയാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം. മാതാപിതാക്കള്‍ പുല്ല് അരിയാന്‍ പോയ സമയത്ത് സഹോദരങ്ങള്‍ക്കൊപ്പം കളിക്കവേ ബാലന്‍ തൊട്ടിലില്‍ കുരുങ്ങുകയായിരുന്നു. അപകടത്തില്‍പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയെ ഉടന്‍തന്നെ പുറ്റടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

കൊച്ചറ സെവന്‍ത് ഡേ സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മേനോന്‍മേട് ജപമാല രാജ്‌ഞി ക്‌നാനായ കത്തോലിക്ക പള്ളിയില്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment