കാഞ്ഞങ്ങാട്:[www.malabarflash.com] ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു മൊത്തവിതരണ കേന്ദ്രത്തിനു തീപിടിച്ചു. 45 ലക്ഷം രൂപയുടെ നഷ്ടം. ബസ് സ്റ്റാന്‍ഡിനു സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ബുക്‌സ് കമ്പനിയിലാണ് തീപടര്‍ന്നത്. ഇവിടെയുണ്ടായിരുന്ന സ്‌റ്റേഷനറി സാധനങ്ങളില്‍ പകുതിയിലധികവും അഗ്‌നിക്കിരയായി.
ജില്ലയിലെ പലഭാഗത്തും നോട്ടുബുക്കുകള്‍, പേനകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന മൊത്തവിതരണ സ്ഥാപനമാണ് സ്മാര്‍ട് ബുക്‌സ്. 85 ലക്ഷം രൂപയുടെ സ്‌റ്റോക്ക് ഉണ്ടായിരുന്നുവെന്ന് ഉടമ ഒടയംചാല്‍ സ്വദേശി ബിജു ജേക്കബ് പറഞ്ഞു.
ഷട്ടറിനുള്ളില്‍ നിന്നു പുക ഉയരുന്നതു കണ്ട് ബസ് സ്റ്റാന്‍ഡിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. പൂട്ടു തകര്‍ത്ത് അകത്തു കടന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ ഇരുമ്പ് ഗ്രില്‍സ് കൊണ്ട് തട്ടുണ്ടാക്കി മുകള്‍ഭാഗം വേര്‍തിരിച്ചിരുന്നു. മുകള്‍ത്തട്ടിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. നോട്ടുബുക്ക്, പേന, പെന്‍സില്‍ തുടങ്ങിയ സാമഗ്രികള്‍ പെട്ടിയില്‍ അടുക്കിവച്ച നിലയിലായിരുന്നു. തീപടര്‍ന്നവ പുറത്തേക്കു വലിച്ചെറിഞ്ഞായിരുന്നു രക്ഷാപ്രവര്‍ത്തനം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment