Latest News

വിദ്യാര്‍ഥികള്‍ക്കുള്ള അനധികൃത പിരിവുകള്‍ക്ക് ബാലാവകാശ കമ്മീഷന്റെ കടിഞ്ഞാണ്‍

തിരുവനന്തപുരം:[www.malabarflash.com] പ്രാഥമിക വിദ്യാഭ്യാസ കാലയളവായ 14 വയസുവരെ കുട്ടികളില്‍നിന്നു (എട്ടാംക്ലാസ് വരെ) യാതൊരു വിധത്തിലുള്ള ഫീസുകളോ, ചാര്‍ജുകളോ ചെലവുകളോ കുട്ടികളില്‍നിന്നു ശേഖരിക്കരുതെന്നു കാണിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളില്‍നിന്നു സ്റ്റാമ്പ് പിരിവ്, യുവജനോത്സവ കൂപ്പണ്‍ പിരിവ്, പിടിഎ ഫണ്ട് പരിവ്, സ്‌കൂള്‍ വാര്‍ഷിക പിരിവ് തുടങ്ങിയ എല്ലാത്തരം പിരിവുകളും അവസാനിക്കും.

2009ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം കുട്ടികളുടെ എല്ലാ ചെലവുകളും വഹിക്കേണ്ടത് സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ്. 9,10 ക്ലാസുകളിലെ കുട്ടികളില്‍നിന്നു സര്‍ക്കാര്‍ ഫീസ് അല്ലാതെ മറ്റൊരു നിര്‍ബന്ധിത പിരിവും പാടില്ല എന്നും ഉത്തരവില്‍ പറയുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.