ഉദുമ[www.malabarflash.com]:കാസര്‍കോട് ജില്ല ബോഡി ബില്‍ഡിംങ്ങ് അസാസിയഷന്‍ നേതൃത്വത്തില്‍ പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ല ശരീര സൗന്ദര്യ മത്സരത്തില്‍ 43 പോയിന്റ് നേടി കാസര്‍കോട് പവര്‍ ജിം ഓവറോള്‍ ചാമ്പ്യന്മാരായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
29 വീതം പോയിന്റുകള്‍ നേടി ലൈഫ് ലൈന്‍ ഹെല്‍ത്ത് ക്ലബ്ബ് മൂലകണ്ടവും, ഫിറ്റ്‌നസ്സ് ക്ലബ് പാലക്കുന്ന് രണ്ടാം സ്ഥാനവും 22 പോയിന്റ് നേടി വീര ഹനുമാന്‍ വ്യായാമശാല കറന്തക്കാട് മൂന്നാം സ്ഥാനവും നേടി.
മിസ്റ്റര്‍ കാസര്‍കോടായി പവര്‍ജിംമിലേ നവാസും, സബ് ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടായി ഫിറ്റ്‌നസ്സ് ക്ലബ്ബിലെ സനുദ്കുമാറും, ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടായി വീര ഹനുമാന്‍ വ്യായാമശാലയിലെ ആര്‍.വെങ്കിടേഷും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.
മത്സരം പി.കരുണാകരന്‍ എം.പി.ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല പ്രസിഡന്റ് ബി.എം.സാദിഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി ,അരവിന്ദന്‍ മാണിക്കോത്ത്, ഡോ: എം.രാമചന്ദ്രന്‍ ,മധു മുദിയക്കാല്‍, അഡ്വ: യദുനാഥന്‍ എന്നിവര്‍ സംസാരിച്ചു.
ലോക പഞ്ചഗുസ്തി ചാമ്പ്യനും മുന്‍ മിസ്റ്റര്‍ കേരളയുമായ ഡോ: എം.വി പ്രദീഷ് കാഞ്ഞങ്ങാട്, ഡോ: അബേദ്ക്കര്‍ സേവാ അവാര്‍ഡ് ജേതാവും, സ്വിമ്മിംഗ് അസോസിയേഷന്‍ ട്രഷററുമായ ടി.വി. കൃഷ്ണന്‍ തുരുത്തി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പളളം നാരായണന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുന്‍ എം.എല്‍എ കെ.വി.കുഞ്ഞിരാമന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.എം.ഉദയകുമാര്‍ സ്വാഗതവും പി.എ.സിറാജുദ്ധീന്‍ നന്ദിയും പറഞ്ഞു.
നാഷണല്‍ റഫറിമാരായ അനില്‍കുമാര്‍ തിരുവനന്തപുരം, എം പണിക്കര്‍ ആലപ്പുഴ, രാധാകൃഷ്ണന്‍ കോഴിക്കോട് എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment