തിരുവനന്തപുരം:[www.malabarflash.com] ഒഴുക്കില്‍പെട്ട ഇരുപതുകാരിയെ നദിയില്‍ചാടി രക്ഷപ്പെടുത്തി കേരളപോലീസ് വീണ്ടും മാതൃകയായി. ഒഴുക്കില്‍പെട്ട യുവതിയെ അതിസാഹസികമായി സംയോജിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് അസി.സബ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തിരുവനന്തപുരം മണക്കാട് ഭാഗത്തു നിന്നും 20 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്നും പുറത്തു പോയതിനു ശേഷം കാണ്മാനില്ല എന്ന പരാതി തിരുവനന്തപുരം ഫോര്‍ട്ട് പിഎസില്‍ ലഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ രാത്രി 10.30 മണിയോടെ പെണ്‍കുട്ടിയെ കരമന പാലത്തിനു സമീപത്ത് കണ്ടതായി പോലീസ് കട്രോള്‍ റൂമില്‍ വിവരം ലഭിച്ചു,
ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം പെണ്‍കുട്ടി നദിയില്‍ വീണതറിഞ്ഞു, ഉടനെ അസി.സബ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാര്‍ നദിയിലേക്ക് എടുത്തു ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിച്ച് പോലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സയും ലഭ്യമാക്കി.
സജീഷ് കുമാറിന്റെ ധീര പ്രവര്‍ത്തിയെ സംസ്ഥാന പോലീസീസ് വകുപ്പ് ആദരിക്കാനും തീരുമാനിച്ചു.
സമയോചിതവും, സുധീരവുമായ രക്ഷാപ്രവര്‍ത്തനം നടത്തിയ ശ്രീ. സജീഷ്‌കുമാറിന് 3000/ രൂപ ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment