Latest News

എന്‍ഡോസള്‍ഫാന്‍: ശ്രുതിക്ക് സര്‍ക്കാര്‍ വാഗ്ദനം നല്‍കിയ പണം നല്‍കിയില്ല : ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

കാസര്‍കോട്:[www.malabarflash.com] എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയ്ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ പണം നല്‍കാത്ത മനോവിഷമത്തില്‍ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ എണ്‍മകജെ പഞ്ചായത്തിലെ ശ്രുതിയുടെ ഭര്‍ത്താവ് ജഗദീഷ് ആണ് ചൊവ്വാഴ്ച ഉച്ചയോടെ ആത്മഹത്യക്ക് ശ്രമിച്ചത്. ജഗദീഷിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കിയില്ല. ഈ മാസം രണ്ടു ലക്ഷം രൂപ കോളേജ് പോസ്റ്റ് ഫീസായി അടക്കേണ്ടതായിരുന്നു. പണത്തിനു വകയില്ലാതെ ശ്രുതിയെ തിരിച്ചുകൊണ്ടുവരാനുള്ള മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ജഗദീഷ് പറഞ്ഞു. 

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ധനസഹായം ഇതുവരെയായും ലഭിച്ചിട്ടില്ല. കേരളത്തിലെ ഹോമിയോ ഡോക്ടര്‍മാരുടെ സംഘടന നല്‍കിയ ധനസഹായത്തിലൂടെയാണ് ശ്രുതി ബംഗ്‌ളൂരു കോളേജില്‍ പ്രവേശനം നേടിയത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.