Latest News

ഗവ.ഐ.ടി.ഐ യൂണിയന്‍ ഉദ്ഘാടനം ചെയ്തു; അനുകരണം കൊണ്ട് അത്ഭുതം കാട്ടി നിര്‍മല്‍

കാസര്‍കോട്‌:[www.malabarflash.com] കാസര്‍കോട്‌ ഗവ.ഐ.ടി.ഐ യൂണിയന്‍ ഉദ്‌ഘാടനം പ്രമുഖ ചരിത്രകാരന്‍ ഡോ.സി.ബാലന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടനും മഴവില്‍ മനോരമ കോമഡി ഫെസ്റ്റിവല്‍ ഫെയ്‌മുമായ നിര്‍മല്‍ പാലാഴി നടന്മാരുടെ ശബ്‌ദവും ഹാസ്യവാക്കുകളും കൊണ്ട്‌ സദസിനെ പൊട്ടിചിപ്പിച്ചു.

ഫൈന്‍ ആര്‍ട്‌സ്‌ ഉദ്‌ഘാടനം കാസര്‍കോട്‌ നഗരസഭ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.വിഎം.മുനീര്‍ നിര്‍വ്വഹിച്ചു. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രയപ്പും വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങളുടെ വേദിയായി. എഴുത്തുകാരന്‍ എബി കുട്ടിയാനം ഫെയര്‍വെല്‍ സ്‌പീച്ച്‌ നടത്തി. ഫൈന്‍ ആര്‍ട്‌സ്‌ സെക്രട്ടറി കെ.എം.സല്‍മ സ്വാഗതം ആശംസിച്ചു. 

യൂണിയന്‍ ചെയര്‍മാന്‍ സി.എം.മുഹമ്മദ്‌ നുഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രിന്‍സിപ്പല്‍ ഫിലോമിന ജെഫി ജെനിഫര്‍, പി.ടി.എ.പ്രസിഡണ്ട മജീദ്‌ കാവുങ്കാല്‍, കെ.ജെ.ഇമ്മാനുവല്‍, ഫല്‍ഗുണന്‍, മുഹമ്മദ്‌ അഷറഫ്‌, രവി ശങ്കര്‍, മനോജ്‌ കുമാര്‍, മുഹമ്മദ്‌ റാഹിഫ്‌, മുഹമ്മദ്‌ കബീര്‍, സുമേഷ്‌ കുമാര്‍, ഹബീബ്‌, സുഹീസ്‌, ഇര്‍ഷാദ്‌, ജലീല്‍, കെ.രാജേഷ്‌ പ്രസംഗിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam Newsv>

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.