Latest News

ഗുജറാത്തില്‍ യാത്രക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു

അഹമ്മദാബാദ്:[www.malabarflash.com] നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് നദിയിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു. ഗുജറാത്തിലെ നവസാരി ജില്ലയിലെ പുര്‍ണ നദിയിലേക്കാണ് ബസ് മറിഞ്ഞത്. 24 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ നാലു പേരുടെ നിലഗുരുതരമാണ്.

20 അടിയോളം മുകളില്‍നിന്നാണ് ബസ് താഴേക്ക് മറിഞ്ഞതെന്ന് നവസാരി പൊലീസ് സുപ്രണ്ടന്റ് എം.എസ്. ഭാരത പറഞ്ഞു.

ബസ് നിയന്ത്രണം വിട്ട് താഴേക്കു പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളും രക്ഷപെട്ട യാത്രക്കാരും പറഞ്ഞു. പാലത്തിലേക്കു കയറിയപ്പോഴാണ് ബസിന് നിയന്ത്രണം നഷ്ടപ്പെട്ടത്. ഉടന്‍ തന്നെ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ബസ് താഴേക്ക് പതിക്കുകയായിരുന്നു.

ഉകൈയിലേക്കു പോകുകയായിരുന്നു ബസ്. എത്ര പേരാണ് ബസിലുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ലെന്നും ഉള്‍ക്കൊള്ളാവുന്നതില്‍ അധികം പേരുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസ്, അഗ്‌നിശമനസേന, അംബുലന്‍സ് സര്‍വീസുകള്‍ തുടങ്ങിവയെല്ലാം ഒത്തൊരുമിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.