മട്ടാഞ്ചേരി:[www.malabarflash.com] കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് സ്വീകരണമൊരുക്കിയ സ്റ്റേജ് തകര്‍ന്നു വീണു മൂന്നു പേര്‍ക്കു പരിക്കേറ്റു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ചുള്ളിക്കല്‍ ടിപ്‌ടോപ് അസീസ് ഓപ്പണ്‍ എയര്‍ മൈതാനിയില്‍ കെട്ടിയുണ്ടാക്കിയ സ്റ്റേജാണ് അമിതഭാരത്തെ തുടര്‍ന്ന് മുന്നിലേക്കു കൂപ്പുകുത്തിയത്.
വി.എം. സുധീരന്‍ സ്റ്റേജിലേക്ക് കയറിയതിനു പിന്നാലെ നിരവധി പ്രവര്‍ത്തകരും നേതാക്കളും സ്റ്റേജിലേക്കു തള്ളിക്കയറുകയായിരുന്നു. ഇതോടെ ഭാരക്കൂടുതല്‍കൊണ്ട് മുന്‍വശത്തേക്ക് ഇടിഞ്ഞിറങ്ങിയ സ്റ്റേജില്‍നിന്നു സുധീരനെയും പ്രഫ.കെ.വി തോമസിനെയും സേവാദള്‍ പ്രവര്‍ത്തകര്‍ സുരക്ഷിതമായി മാറ്റുകയായിരുന്നു.
എന്നാല്‍, പിന്‍ഭാഗത്തു നിന്നിരുന്ന നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലിടറി നിലംപതിച്ചു. സംഭവത്തില്‍ ഡിസിസി സെക്രട്ടറിമാരായ എം.പി. ശിവദത്തന്‍, കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ തമ്പി സുബ്രഹമണ്യം, മന്‍സൂര്‍ അലി എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഇവരെ സമീപത്തെ മഹാരാജാസ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി. ഇവരില്‍ ശിവദത്തന്റെ പരിക്ക് സാരമുള്ളതാണ്. ശിരസില്‍ മൂന്നു തുന്നല്‍ വേണ്ടിവന്നു. അര മണിക്കൂറിനു ശേഷം സമീപത്തെ സ്ഥിരം സ്റ്റേജില്‍ സമ്മേളനം പുനരാരംഭിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment