കൊച്ചി:[www.malabarflash.com] വിവാഹം ക്ഷണിക്കാന്‍ പോയ പിതാവും മകനും ബസിടിച്ചു മരിച്ചു. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചാണ് പിതാവും മകനും തത്ക്ഷണം മരിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സംസ്ഥാനപാതയില്‍ ചെറായി വസ്‌തേരി പാലത്തിനു തെക്ക് ഞായറാഴ്ച രാവിലെ പത്തേകാലിനാണു സംഭവം. ചെറായി ബേക്കറി സ്റ്റോപ്പിനു പടിഞ്ഞാറ് നെടിയാറ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അറുകാട് മുരളി(55) മകന്‍ അമല്‍ (22) എന്നിവരാണു മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നു രണ്ടുപേരും റോഡിലേക്കു തെറിച്ചു വീഴുകയും മുരളിയുടെ ദേഹത്തുകൂടെ ബസ് കയറങ്ങുകയുമായിരുന്നു. റോഡില്‍ തലയിടിച്ച് അതീവ ഗുരുതരമായി പരിക്കേറ്റ അമലിനെ പോലീസ് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മുരളിയുടെ മൂത്തമകന്‍ വിമല്‍കുമാറിന്റെ വിവാഹം 12നാണ്. ഇതിനു ക്ഷണിക്കാനായി മുരളിയുടെ സഹോദരന്റെ വീട്ടില്‍ പോയിവരുമ്പോഴാണ് അപകടം. അമല്‍ രണ്ടു വര്‍ഷം ചെന്നൈയില്‍ ഡിഫന്‍സിലായിരുന്നു. മറ്റൊരു ജോലി കിട്ടിയതിനെത്തുടര്‍ന്നു രാജിവച്ച് അടുത്തിടെയാണു നാട്ടിലെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പിതാവിന്റെയും മകന്റെയും സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഒരുമിച്ചു നടത്തി. അനിതയാണ് മുരളിയുടെ ഭാര്യ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment